KeralaLatest NewsNews

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് വന്നവരെക്കുറിച്ചുള്ള കാര്യങ്ങൾ ഇപ്പോൾ സർക്കാർ പറയുന്നില്ല; ഇത് ആശങ്ക വർധിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: തബ്‌ ലീഗ്‌ സമ്മേളനത്തിൽ സംബന്ധിച്ചതിനെ തുടർന്ന് കോവിഡ് 19 രോഗം ബാധിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ സർക്കാർ പുറത്തു വിടണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചു വന്നവരുടെ നിരീക്ഷണ കാലാവധി അവസാനിച്ചോ, ഇവരുടെ സമ്പര്‍ക്കം വഴി ആര്‍ക്കെങ്കിലും രോഗം പിടിപെട്ടോ തുടങ്ങിയ കാര്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നില്ല. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വർധിപ്പിക്കും. മറ്റ് സംസ്ഥാനങ്ങളെല്ലാം ഈ വിവരങ്ങൾ പരസ്യപ്പെടുത്തുമ്പോൾ കേരളം മാത്രം അത് പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ക്വാറന്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് തീപിടിച്ചു

കർണാടക സര്‍ക്കാര്‍ ചെയ്യുന്നുതുപോലെ രോഗികളുടെ നാള്‍വഴികള്‍ പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. മുഖ്യമന്ത്രിയുടെ വൈകുന്നേര പത്ര സമ്മേളനത്തിൽ എല്ലാം വിവരിക്കുന്നെന്ന് പറയുമ്പോഴും തബ് ലീഗ് വഴി രോഗം വന്നവരെ കുറിച്ച് ഒന്നും പറയുന്നില്ല. പല തരത്തിലുള്ള സംശയങ്ങളാണ് ഉയരുന്നത്. സംശയങ്ങൾ ദുരീകരിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button