ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം മുസ്ലിം സമുദായത്തെ ലക്ഷ്യമാക്കാനുള്ള ഉപാധിയാക്കരുതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈറസ് പടര്‍ന്നതിന് ഒരു പ്രത്യേക സമൂഹത്തെ കുറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. നിരുത്തരവാദപരമായ സമീപനമാണ് തബ്ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. എങ്കിലും മുസ്ലിംകളെ മൊത്തത്തില്‍ ലക്ഷ്യമിടുന്നതിനുള്ള ഉപാധിയായി ഇതു മാറാന്‍ പാടില്ല. ഇത് അവസാനിച്ചില്ലെങ്കില്‍ കോവിഡ് പോരാട്ടത്തിനെതിരെയുള്ള ജനങ്ങളുടെ ഐക്യത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments