തിരുവനന്തപുരം• ആലപ്പുഴ, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഒരു മാസത്തിന് ശേഷം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത വയനാട് ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ചിലേക്ക് മാറും. ഇതോടെ സംസ്ഥാനത്ത് ഗ്രീന്‍ സോണ്‍ ജില്ലകളുടെ എണ്ണം 3 ആകും. ഗ്രീന്‍ – ഓറഞ്ച് സോണുകളില്‍ ലോക്ക്ഡൗണില്‍ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇളവുണ്ടാകും.
ഗ്രീന്‍ സോണില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിക്കണം.
സംസ്ഥാനത്ത് പൊതുഗതാഗതം അനുവദിക്കില്ല. തീയറ്ററുകള്‍ അടഞ്ഞു കിടക്കും. ആള്‍കൂട്ടമുള്ള പരിപാടികള്‍ അനുവദിക്കില്ല. മാള്‍ ബാര്‍ബര്‍ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എന്നിവ അനുവദിക്കില്ല. ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി ജോലി ചെയ്യാം.
ഗ്രീന്‍ – ഓറഞ്ച് സോണുകളില്‍ ടാക്സി സര്‍വീസ്. കാറുകളില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേരെ അനുവദിക്കും. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാം.
മദ്യ ഷോപ്പുകള്‍ അടഞ്ഞുകിടക്കും. വിവാഹ ചടങ്ങിലും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് വരെ പങ്കെടുക്കാം.
ഗ്രീന്‍ സോണുകളില്‍ കടകള്‍ക്ക് പ്രവര്‍ത്തിക്കാം. രാവിലെ 7 മുതല്‍ വൈകുന്നേരം 7.30 വരെ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.
ഓറഞ്ച് സോണുകളില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള അന്തര്‍-ജില്ലാ യാത്രകള്‍ അനുവദിക്കും. ഡ്രൈവര്‍ കൂടാതെ രണ്ട് യാത്രക്കാര്‍ മാത്രമേ പാടുള്ളൂ.
ഞായറാഴ്ചകള്‍ സംസ്ഥാത്ത് പൊതുഅവധി ദിനം. വാഹനങ്ങള്‍ പുറത്തിറക്കരുത്.
Post Your Comments