മഹാ മൃത്യുഞ്ജയ ഹോമം നടത്തുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇവയാണ്

ജീവിതത്തില് ഏതെങ്കിലും ഘട്ടത്തില് പ്രതിസന്ധികള് നേരിടാത്തവര് ഇല്ല. ജാതകവശാലും കർമ്മവൈകല്യം മൂലവും വിഷമങ്ങള് ഉണ്ടാകാം. അത്തരം വിഷമങ്ങള്ക്ക് ഒരളവു വരെ പരിഹാരം ചെയ്യുന്നതിനായി വൈദീക താന്ത്രിക കര്മ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കര്മ്മങ്ങളില് ഏറ്റവും പ്രാധാന്യം ഏറിയതാണ് ഹോമങ്ങള്. ദശാപഹാരകാലം വളരെ ദോഷകരവും ആയുസ്സിനെ ഹനിക്കാന്പോലും പര്യാപ്തവുമാകുമ്പോള് ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തില് നിന്ന് മോചനം നേടി സമാധാനത്തോടെയും ദീര്ഘായുസ്സോടെയും ജീവിക്കാന് ശിവ പ്രീതികരമായ മൃത്യുഞ്ജയഹോമം നടത്തുന്നു.

മൂര്ത്തി ഭേദം അനുസരിച്ച് പേരാല് മൊട്ടുകൊണ്ടും കറുക കൊണ്ടും അമൃത് കൊണ്ടും ഹോമം നടത്താറുണ്ട്. പ്രധാന ദ്രവ്യങ്ങൾ 7 എണ്ണമാണ് അമൃത വള്ളി പേരാൽ മൊട്ട് കറുത്ത എള്ള് ബലികറുക പശുവിൻ പാൽ മധുരമില്ലാത്ത പാൽപ്പായചോറ് പശുവിൻ നെയ്യ് . എത്ര കഠിന ജ്വര രോഗങ്ങള്ക്കും ഈ ഹോമം പരിഹാരമാണ്. കൂടാതെ, ജീവിതത്തിലേക്ക് തിരികെവരാന് യാതൊരു സാധ്യതയും ഇല്ലാതെ സന്നിഗ്ധാവസ്ഥയില് (കോമ) തുടരുന്ന രോഗികളുടെ കാര്യത്തില് മൃത്യുഞ്ജയ ഹോമത്തിലൂടെ ദുരിതജീവിതത്തില്നിന്ന് മോക്ഷം നല്കാനും സാധിക്കുന്നു. ഈ ഹോമം പാപഹരം കൂടിആയതിനാലാണ് ഇപ്രകാരം സാധിക്കുന്നത്.

ജ്യോതിഷവുമായി ബന്ധപ്പെട്ട് മറ്റൊരു അവസരത്തില് കൂടി ഈവഴിപാട് നിര്ദ്ദേശിക്കുകയാണ്.
അടുത്ത ബന്ധുക്കള് മരിക്കുന്ന സമയം ‘പിണ്ഡനൂല്, വസുപഞ്ചകം, കരിനാള് ( തമിഴ്പക്ഷം) തുടങ്ങിയ ദോഷങ്ങള് ഉണ്ടെങ്കില് ബലി കര്മ്മം ചെയ്യേണ്ടവര് (മക്കള്, അനന്തരവര്, ചെറുമക്കള് തുടങ്ങിയവര്) ഗൃഹത്തില് (തറവാട്ടില്) ഒരു കൂട്ടുമൃത്യുഞ്ജയ ഹോമം ചെയ്യുന്നത് ഗുണകരം ആയിരിക്കും.

പ്രത്യേകിച്ച് മരണസമയത്തെ ദോഷത്തിനു മറ്റു പരിഹാരങ്ങള് ചെയ്യാന് കഴിഞ്ഞില്ല എങ്കില്.
മൃത്യുഞ്ജയഹോമത്തിന്റെ ചെലവു താങ്ങാന് കഴിയാത്തവര് ശിവക്ഷേത്രത്തില് ഭക്തിപൂര്വ്വം മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തിയാലും അപകടം ഒഴിവാക്കാന്കഴിയും.
വിധിയെ പരിഹാരങ്ങള്കൊണ്ട് തടയാന് സാധിക്കില്ല എന്നത് കര്മ്മവിപാക പ്രകരണത്തില് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. എന്നാല് ഈശ്വര ഭജനത്തിലൂടെ വിധിയുടെ ഗതി മാറ്റി വിടാന് കഴിയും എന്നത് നിസ്തർക്കമാണ്.

ഓം നമ: ശിവായ:
മഹാമൃത്യുഞ്ജയ മന്ത്രത്തിന്റെ പ്രാധാന്യം
“ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്”

നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. ഗുരു ഉപദേശമില്ലാതെ മന്ത്രം ജപിച്ചാൽ വിപരീതഫലം ഉണ്ടാക്കും. ഋഷി:ചന്ദോദേവതകളെ ന്യസിക്കാതെ മന്ത്രം ജപിക്കരുത് .അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെറിയുന്ന മന്ത്രമാണ് ഇത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം.

ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ് ഇതിലെ വരികള്‍. ഒരു ദിവസം 108 , 1008 ആവൃത്തിയാണ് ഈ മന്ത്രം ജപിക്കേണ്ടത്. ഇനി അതിനു സാധിച്ചില്ല എങ്കിൽ കുറഞ്ഞത് ഒരാവൃത്തി എങ്കിലും ഈ മന്ത്രം ശുദ്ധിയോടെ ജപിക്കുന്നത് ഗുണം ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു.
മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്.നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു.

ഈ ജന്‍മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്. ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ മന്ത്രം കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പറയപ്പെടുന്നു.

മഹാമൃത്യുഞ്ജയ മന്ത്രത്തിന്റെ പ്രാധാന്യം

മരണത്തെ ഭയക്കുന്നവരാണ് ഭൂരിഭാഗം പേരും. മരണഭയമാണ് പലരെയും പലതില്‍ നിന്നും പിന്നോട്ടു വലിയ്ക്കുന്നതും. ആശുപത്രിയടക്കമുള്ളവയുടെ നില നില്‍പ്പിന്റെ അടിസ്ഥാനതത്വവും ഈ മരണഭയം തന്നെയാണ്. മരണത്തെ ചെറുക്കാന്‍ വേദങ്ങളില്‍ പറയുന്ന ഒരു വഴിയാണ് മഹാമൃത്യുഞ്ജയമന്ത്രം. ശിവനുമായി ബന്ധപ്പെട്ടതാണിത്.

മരണത്തെ തടുത്തു നിര്‍ത്തുന്നതിനു മാത്രമല്ല, മറ്റു പല ഗുണങ്ങള്‍ക്കായും മഹാമൃത്യുഞ്ജയമന്ത്രം ചൊല്ലും. ഇത് പല ഗുണങ്ങള്‍ക്കായി പല എണ്ണങ്ങളിലായാണ് ചൊല്ലേണ്ടത്. ഇതെക്കുറിച്ചറിയൂ,
അസുഖങ്ങളകറ്റാന്‍ മഹാമൃത്യുഞ്ജയമന്ത്രം 11000 തവണ ചൊല്ലണം.
വിജയം വരിയ്ക്കാനും സന്താനലാഭത്തിനും ഇത് 150000 ചൊല്ലണമെന്നാണു നിയമം.
മരണത്തെ അകറ്റാനും മഹാമൃത്യുഞ്ജയമന്ത്രം 150000 തവണ ചൊല്ലണം.
ആരോഗ്യത്തിനും പണത്തിനും ഇത് 108 തവണ ചൊല്ലാം.

മഹാമൃത്യുഞ്ജയമന്ത്രം തെറ്റു കൂടാതെ ഉച്ചരിയ്ക്കുകയും വേണം. തെറ്റായി ചൊല്ലുന്നത് ഗുണത്തെ കുറയ്ക്കും, ദോഷം വരുത്തുകയും ചെയ്യും. വെളുപ്പിന് നാലു മണിയാണ് മഹാമൃത്യുഞ്ജയമന്ത്രം ചൊല്ലാന്‍ ഏറ്റവും ഉത്തമം. ഇതിനു സാധിയ്ക്കുന്നില്ലെങ്കില്‍ ഇത് വീട്ടില്‍ നിന്നു്ം പുറത്തു പോകുന്നതിനു മുന്‍പും മരുന്നു കഴിയ്ക്കുന്നതിനു മുന്‍പും ഉറങ്ങുന്നതിനു മുന്‍പും 9 തവണ ചൊല്ലുക.

ഡ്രൈവ് ചെയ്യുന്നതിനു മുന്‍പ് മഹാമൃത്യുഞ്ജയമന്ത്രം മൂന്നു തവണ ചൊല്ലുന്നത് അപകടങ്ങള്‍ ഒഴിവാക്കും.
ഈ മന്ത്രം ചൊല്ലുന്നതിനു മുന്‍പായി കുങ്കുമം, ചന്ദനം, ഭസ്മം ഇവയിലേതെങ്കിലും നെറ്റിയില്‍ അണിയുന്നത് ഫലം ഇരട്ടിയാക്കും. വീട്ടില്‍ ശിവപ്രീതി നിറയാനായി ഇതു ചൊല്ലേണ്ട വിധമുണ്ട്. ഒരു ഗ്ലാസ് വെള്ളമെടുക്കുക. കിഴക്കഭിമുഖമായി ഇരിയ്ക്കുക. ശിവനെ പ്രാര്‍ത്ഥിയ്ക്കുക. ഗ്ലാസിന്റെ മുകള്‍ഭാഗം വലതുകൈപ്പത്തി കൊണ്ട് അടച്ചു പിടിയ്ക്കുക. ഇത് 1008 തവണ ചൊല്ലുക. വെള്ളം വീട്ടില്‍ തളിയ്ക്കുക. അല്‍പം വീതം എല്ലാവരും കുടിയ്ക്കുക.

Share
Leave a Comment