ലോക്ക് ഡൗണിലെ തിരിച്ചുവരവിൽ ‘രാമായണ’ത്തിന് പുതിയ റെക്കോർഡ്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട ടിവി ഷോ എന്ന റെക്കോർഡാണ് രാമായണം സ്വന്തമാക്കിയിരിക്കുന്നത്. ദൂരദർശനിൽ പുന:സംപ്രേക്ഷണം ചെയ്യുന്ന രാമായണം ഏപ്രിൽ 16ന് 7.7 കോടി കാഴ്ചക്കാരോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിനോദ പരിപാടിയായി മാറിയിരിക്കുകയാണ്. ദൂരദർശശനാണ് ഈ വിവരങ്ങൾ
ട്വിറ്ററിലൂടെ അറിയിച്ചത്.
പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് മാര്‍ച്ച് 28- നാണ് രാമായണത്തിന്‍റെ പുനസംപ്രേക്ഷണം ആരംഭിച്ചത്. വാല്‍മീകിയുടെ രാമായണവും തുളസീദാസിന്‍റെ രാമചരിതമാനസവും അടിസ്ഥാനമാക്കിയാണ് രാമായണം സീരിയല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
1987 – 1988 കാലഘട്ടത്തിലാണ് രാമായണം ആദ്യമായി ദൂരദര്‍ശന്‍ ആദ്യമായി സംപ്രേക്ഷണം ചെയ്തത്. 2005 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ആത്മീയ സീരിയലായി രാമായണം റെക്കോര്‍ഡ് തീര്‍ത്തിരുന്നു. കൂടാതെ 1988 ഒക്ടോബർ 2 മുതൽ 1990 ജൂൺ 24 വരെ ഡി.ഡി നാഷണലിൽ സംപ്രേക്ഷണം ചെയ്ത മഹാഭാരതവും പ്രക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ദൂരദർശനിൽ പുന:സംപ്രേക്ഷണം ചെയ്യുന്നുണ്ട്. രവി ചോപ്ര സംവിധാനം ചെയ്ത മഹാഭാരതത്തിനും ആരാധകർ ഏറെയാണ്.
Post Your Comments