നിത്യം രാമായണം വായിക്കുന്ന രീതി ഇന്നും കേരളത്തിലുണ്ട്. ഏറ്റവും ഉത്തമമായ വായന അതുതന്നെ. പക്ഷേ, കർക്കടകമാസത്തിൽ വ്രതം പോലെ രാമായണം വായിക്കാനും മനനം ചെയ്യാനുമായി പില്ല്ക്കാലത്ത് ശീലിച്ചു തുടങ്ങി. പഴയ കർക്കടക കാലം അതിനു പറ്റുന്നതുമായിരുന്നു.
കർക്കടകമാസം കൊണ്ട് പൂർണമായി വായിച്ചു തീർക്കാൻ ഭഗവദ് കൃപയ്‌ക്കായി പ്രാർത്ഥിക്കുക. വായിച്ചു തീർക്കുമെന്നു സങ്കൽപിക്കുക. അശുഭ സംഭവങ്ങൾ വരുന്ന ഭാഗം പാരായണം ചെയ്‌ത് നിറുത്തരുത്, ആ ഭാഗം തുടങ്ങുകയും ചെയ്യരുത്. ഒരു സന്ദർഭത്തിന്റെ മധ്യത്തിൽ വച്ച് നിറുത്തരുത്. ചില ദിവസങ്ങളിൽ തലേദിനം വായിച്ച ചില ഭാഗങ്ങളിൽ നിന്നു തുടങ്ങേണ്ടതായി വരും
അശുഭ സംഭവങ്ങൾ വരുന്ന ഭാഗം പാരായണം ചെയ്‌ത് നിറുത്തരുത്, ആ ഭാഗം തുടങ്ങുകയും ചെയ്യരുത്. ഒരു സന്ദർഭത്തിന്റെ മധ്യത്തിൽ വച്ച് നിർത്തരുത്. ചില ദിവസങ്ങളിൽ തലേദിനം വായിച്ച ചില ഭാഗങ്ങളിൽ നിന്നു തുടങ്ങേണ്ടതായി വരും. കഥയുടെ ഒഴുക്കിനു വേണ്ടിയാണിത്. ശ്രീരാമപട്ടാഭിഷേകം വരെയാണ് വായിച്ചു സമർപ്പിക്കേണ്ടത്.
മലയാളിയുടെ ഉച്ചാരണ ശുദ്ധി
സത്യമായും സരസമായും ബുദ്ധിപരമായും അക്ഷരശുദ്ധിയോടെയും സംസാരിക്കാൻ രാമായണ പാരായണം സഹായിക്കുമെന്ന് കാലം തെളിയിച്ചിട്ടുണ്ട്.
പാരായണ ചിട്ടകൾ
കുളിച്ച് ശുദ്ധിവരുത്തണം , ശുഭ്ര വസ്‌ത്രം ധരിക്കുക. ഭസ്‌മമോ ചന്ദനമോ തൊടണം. നിലവിളക്കു കൊളുത്തി വയ്‌ക്കുക. രണ്ടോ അഞ്ചോ തിരികൾ ഇടാം. കിഴക്കോട്ടോ, വടക്കോട്ടോ ഇരുന്നു വായിക്കണം. ആവണിപ്പലകയിലിരുന്നായിരുന്നു പണ്ടുള്ളവർ വായിച്ചിരുന്നത്. തടുക്കു പായോ കട്ടിയുള്ള തുണിയോ ഉപയോഗിക്കാം. വെറും നിലത്തിരുന്ന് വായിക്കരുത്.
വെറും നിലത്ത് രാമായണം, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങൾ വയ്‌ക്കരുതെന്ന് മള്ളിയൂർ ശങ്കരൻ നമ്പൂതിരി എപ്പോഴും ഓർമിപ്പിക്കുമായിരുന്നു.
ഹനുമാനു വേണം ഒരു ഇരിപ്പിടം
രാമായണം വായിക്കുന്ന ദിക്കിൽ ശ്രീഹനുമാന്റെ സാന്നിധ്യം ഉണ്ട്. അതിനാൽ ആഞ്ജനേയന് ഇരിക്കാനുള്ള ഇരിപ്പിടം ഒരുക്കിയിടണം. സന്ധ്യാവേളയിൽ ശ്രീഹനുമാന് സന്ധ്യാവന്ദനം ചെയ്യേണ്ടതുണ്ട്. അതിനാൽ ആ സമയം പാരായണം പാടില്ലെന്ന് പൂർവികർ ഉപദേശിക്കുന്നു.
പാരായണത്തിനു മുൻപ്
ശ്രീ മഹാഗണപതി, സരസ്വതി, ഗുരു, വാല്‌മീകി മഹർഷി, തുഞ്ചത്ത് ആചാര്യൻ, ശ്രീരാമൻ, ആഞ്ജനേയൻ ഇവരെ സ്‌മരിച്ചിട്ടു വേണം പാരായണം ആരംഭിക്കാൻ. ഇതിനുള്ള അർഥ സമ്പുഷ്‌ടമായ ശ്ലോകങ്ങൾ അനവധിയുണ്ട്.
ഭാവി അറിയാൻ പകുത്തു വായന
രാമായണം പകുത്തു വായിച്ചാൽ ഭാവി ഫലം അറിയാനാകുമത്രേ ! സി. വി. രാമൻ പിള്ളയുടെ മാർത്താണ്‌ഡവർമ്മ നോവലിൽ ഇക്കാര്യം സ്‌പർശിക്കുന്ന ഭാഗമുണ്ട്. രാമ സ്മരണയോടെ രാമായണം തുറക്കുക. അപ്പോൾ കിട്ടുന്ന വലതു പേജിലെ ആദ്യ ഏഴു വരികൾ തള്ളി എട്ടാമത്തെ വരി വായിക്കുക. അതിലെ സൂചന ഭാവിയുമായി ബന്ധപ്പെട്ടു വരുമെന്നു വിശ്വസിക്കുന്നു.
Post Your Comments