Latest NewsNewsIndia

ദൂരദര്‍ശനില്‍ പുന:സംപ്രേക്ഷണം ചെയ്യുന്ന രാമായണത്തിന് വന്‍ ജനപ്രീതി : ലോകത്ത് ഏറ്റവും കൂടുതല്‍ കണ്ട ടിവി ഷോ എന്ന റെക്കോര്‍ഡ് ഈ പരമ്പരയ്ക്ക്

ന്യൂഡല്‍ഹി: ദൂരദര്‍ശനില്‍ പുന:സംപ്രേക്ഷണം ചെയ്യുന്ന രാമായണത്തിന് വന്‍ ജനപ്രീതി , ലോകത്ത് ഏറ്റവും കൂടുതല്‍ കണ്ട ടിവി ഷോ എന്ന റെക്കോര്‍ഡ് ഈ പരമ്പരയ്ക്കാണ്.
രാമായണം ഏപ്രില്‍ 16ന് 7.7 കോടി ആളുകളാണ് കണ്ടത്. ദൂരദര്‍ശനാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

Read Also :രാജ്യത്ത് അസാധാരണ നടപടി : സംയുക്ത സേനാതലവനും സേനാമേധാവിമാരും ഒന്നിച്ച് മാധ്യമങ്ങളെ കാണും

രാമാനാന്ദ സാഗര്‍ സംവിധാനം ചെയ്ത രാമായണം 1987 ജനുവരി 25 മുതല്‍ 1988 ജൂലായ് 31 വരെയാണ് സംപ്രേക്ഷണം ചെയ്തത്. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയ പരമ്പരയാണിത്. ലോക്ക് ഡൗണില്‍ ജനങ്ങളുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ഇത് പുന:സംപ്രേക്ഷണം ചെയ്തത്.1988 ഒക്ടോബര്‍ 2 മുതല്‍ 1990 ജൂണ്‍ 24 വരെ ഡി.ഡി നാഷണലില്‍ സംപ്രേക്ഷണം ചെയ്ത മഹാഭാരതവും പ്രക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് ദൂരദര്‍ശനില്‍ പുന:സംപ്രേക്ഷണം ചെയ്യുന്നുണ്ട്. രവി ചോപ്ര സംവിധാനം ചെയ്ത മഹാഭാരതത്തിനും ആരാധകര്‍ ഏറെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button