Latest NewsIndiaNews

രാജ്യത്ത് അസാധാരണ നടപടി : സംയുക്ത സേനാതലവനും സേനാമേധാവിമാരും ഒന്നിച്ച് മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി : രാജ്യത്ത് ഇതാദ്യം, മൂന്ന് സേനാമേധാവിമാരും സംയുക്ത സൈനിക മേധാവിയും മാധ്യമങ്ങളെ കാണും
അല്‍പ്പസമയത്തിനകം സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും കര-നാവിക-വ്യോമസേനാ മേധാവിമാരും കൂടി മാധ്യമങ്ങളെ കാണും എന്നാണ് പുറത്തു വരുന്ന അറിയിപ്പ്. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ തലനായ ബിപിന്‍ റാവത്ത് ഇതാദ്യമായാണ് സേനാമേധാവിമാര്‍ക്കൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത്.

കോവിഡ് വ്യാപനവും മൂലം രാജ്യം സാമ്പത്തിക സാമൂഹികവുമായ പലതരം പ്രതിസന്ധികള്‍ നേരിടുന്നതിനിടെയാണ് സേനാമേധാവിമാരുടെ സംയുക്തവാര്‍ത്താസമ്മേളനം വരുന്നത്. രാജ്യഅതിസാധാരണ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഘട്ടത്തില്‍ ചട്ടക്കൂടുകള്‍ക്കപ്പുറം നിന്നു കൊണ്ട് സേവനം നല്‍കാന്‍ സൈന്യം സന്നദ്ധമാണെന്ന് കഴിഞ്ഞ ആഴ്ച ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.

അതീവ ജാഗ്രതയോടെയാണ് സൈന്യം കോവിഡ് ഭീഷണിയെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ കര, നാവിക, വ്യോമ വിഭാഗങ്ങളിലെല്ലാം കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും വളരെ പരിമിതമായ തോതില്‍ മാത്രമാണ് കൊവിഡ് വ്യാപനമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button