Latest NewsIndiaNews

ഉള്ളിവില കിലോയ്ക്ക് നാല് രൂപ

നവി മുംബൈ • ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രാജ്യത്ത് ഉള്ളിവില കിലയോക്ക് 100 രൂപയ്ക്ക് മുകളിലേക്ക് കുത്തിച്ചുയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉള്ളിയ്ക്ക് ആവശ്യം കുറഞ്ഞതും, ആവശ്യത്തിന് ഉള്ളി വരുന്നതും, സ്റ്റോക്ക് ഉള്ളതും മൂലം മൊത്തവില ഗണ്യമായി കുറയുന്നതിന് ഇടയാക്കിയിരിക്കുകയാണ്.

വാഷി എ.പി.എം.സി മാര്‍ക്കറ്റില്‍ ഈ സീസണിലെ ഏറ്റവും കുറഞ്ഞവിലയായ നാല് രൂപയ്ക്കാണ് ഇപ്പോള്‍ വില്പന നടക്കുന്നത്. ഇടത്തരം, ചെറിയ വലിപ്പമുള്ള ഉള്ളി കിലോയ്ക്ക് 4-8 രൂപ നിരക്കിൽ വിൽക്കുന്നു. വലിയ ഉള്ളി കിലോയ്ക്ക് 9 മുതല്‍ 11 രൂപ നിരക്കിലാണ് മൊത്തവിപണിയില്‍ വില്പന.

അതേസമയം, ഉപഭോക്താക്കളിൽ നിന്ന് ചില്ലറ വിൽപ്പനക്കാർ കിലോയ്ക്ക് 20-30 രൂപ ഈടാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button