സൂറത്ത്: ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിൽ നിന്ന് കാണാതായ രോഗിയെ മരിച്ചനിലയില്‍ കണ്ടെത്തി. ബീച്ചില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സലബത്പുര സ്വദേശിയായ ഇയാളെ കൊറോണ പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഏപ്രില്‍ 21 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഖട്ടോദാരയിലെ ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞ ഇയാളെ പോലീസ് അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Post Your Comments