Latest NewsNewsGulfOman

മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍ : വിവാഹം നടക്കാനിരുന്നത് ജൂണില്‍

മസ്ക്കറ്റ് • കൊല്ലം സ്വദേശിയെ ഒമാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പരവൂര്‍ പുതുകുളം പഞ്ചായത്തില്‍ കൂനയില്‍ സജികുമാര്‍-ശാന്തകുമാരി ദമ്പതികളുടെ മകനായ അഭിലാഷ് (28) ആണ് മരിച്ചത്. സഹമില ഒരു കുടിവെള്ള കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

അഭിലാഷിന്റെ വിവാഹം ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവാഹം നീട്ടിവയ്ക്കാന്‍ ആലോചനയുണ്ടായിരുന്നു.

നാല് വര്‍ഷം മുന്‍പാണ്‌ അജീഷ് ഒമാനില്‍ എത്തിയത്. സഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button