Latest NewsNewsIndiaCrime

കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് വീട്ടുകാർ ഗ്രാമത്തിലേക്ക് വരാൻ അനുമതി നിഷേധിച്ചു; ഇരുപതുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാർഷിക ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുളള പരിശീലന ക്യാമ്പിൽ പങ്കെടുത്തതിന് ശേഷം മഹാരാഷ്ട്രയിൽ നിന്ന് മടങ്ങിയെത്തിയതായിരുന്നു ഇരുപതുകാരിയായ  പെൺകുട്ടി

തെലങ്കാന : ക്വാറന്റൈൻ കേന്ദ്രത്തിൽ താമസിച്ചത്തിന്റെ പേരിൽ പെൺകുട്ടിയെ തിരികെ ​​ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊവിഡ് ബാധിക്കുമെന്ന് ഭയന്നാണ് വീട്ടുകാരും ​​ഗ്രാമവാസികളും ചേർന്ന് പി നാ​ഗലക്ഷ്മി എന്ന പെൺകുട്ടിയെ ഗ്രാമത്തിലേക്ക് വരാനുള്ള അനുമതി നിഷേധിച്ചത്. കാർഷിക ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുളള പരിശീലന ക്യാമ്പിൽ പങ്കെടുത്തതിന് ശേഷം മഹാരാഷ്ട്രയിൽ നിന്ന് മടങ്ങിയെത്തിയതായിരുന്നു ഇരുപതുകാരിയായ  പെൺകുട്ടി.

എന്നാൽ ലോക്ക് ഡൗൺ നിലനിക്കുന്ന സാഹചര്യത്തിൽ ഖമ്മം വരെ എത്താൻ നാ​ഗലക്ഷ്മിക്ക് സാധിച്ചു. തുടർന്ന് അവിടെയുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽ താമസിച്ചതിന് ശേഷം കൊവിഡ് പരിശോധന ഫലം നെ​ഗറ്റീവാണെന്ന് കണ്ടതിനെ തുടർന്നാണ് പെൺകുട്ടി ​ഗ്രാമത്തിലേക്ക് തിരികെ പോയത്. അതേസമയം   തിരിച്ചെത്തിയ പെൺകുട്ടിയോടെ ​ഗ്രാമവാസികൾ മോശമായി രീതിയിൽ പെരുമാറുകയായിരുന്നു.  തുടർന്നുള്ള മനോവിഷമം മൂലം പെൺകുട്ടി ​ വാട്ടർടാങ്കിനുള്ളിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥനാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button