Latest NewsIndiaNews

പാചക വാതക സിലിണ്ടറിന്റെ വിലയിൽ വന്‍തോതില്‍ കുറവ്

ന്യൂഡല്‍ഹി : ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതോടെ പാചക വാതക സിലിണ്ടറിന്റെ വിലയിൽ വന്‍തോതില്‍ കുറവ്. മൂന്നാതംതവണയാണ് പാചക വാതക സിലിണ്ടറിന്റെ വില വന്‍തോതില്‍ കുറച്ചത്. ഡല്‍ഹിയില്‍ സിലിണ്ടറിന് 162.50 രൂപയാണ് കുറവുവരുത്തിയത്.

ഇതിന് ആനുപാതികമായി രാജ്യത്തെല്ലായിടത്തും വിലയില്‍ കുറവുവരും. 14.2 കിലോഗ്രാം തൂക്കംവരുന്ന സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 744 രൂപയില്‍നിന്ന് 581.50 രൂപയായി കുറയും.

മുംബൈയില്‍ 579 രൂപയും കൊല്‍ക്കത്തയില്‍ 584.50 രൂപയും ചെന്നൈയില്‍ 569.50 രൂപയുമാകും പുതുക്കിയ വില. കേരളത്തിലും ഇതിന് ആനുപാതികമായി വിലയില്‍ കുറവുണ്ടാകും.

എല്ലാമാസവും ആദ്യദിവസമാണ് പാചക വാതകത്തിന്റെ വില പരിഷ്‌കരിച്ചുവരുന്നത്. 2019 ഓഗസ്റ്റുമുതല്‍ വിലവര്‍ധിച്ചുവരികയായിരുന്നു. എന്നാല്‍ രണ്ടുമാസമായി വില താഴോട്ടാണ്.

shortlink

Related Articles

Post Your Comments


Back to top button