ജയ്‌പൂർ: മദ്യ ഷോപ്പുകള്‍ എത്രയും വേഗം തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന് കത്തയച്ച് കോണ്‍ഗ്രസ് എംഎല്‍എ. കോണ്‍ഗ്രസ് എംഎല്‍എ ഭരത് സിംഗ് കുന്ദന്‍പുര്‍ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചത്. അനധികൃത മദ്യ വില്‍പ്പന സംസ്ഥാനത്തുടനീളമുണ്ട്. സംസ്ഥാനത്തിന് വരുമാനം നഷ്ടമാകുന്നതിനൊപ്പം വ്യാജ മദ്യം ജനങ്ങളുടെ ആരോഗ്യത്തെയും നശിപ്പിക്കുന്നു. സര്‍ക്കാരിനെയും ജനങ്ങളെയും സഹായിക്കുന്നതിന് മദ്യ ഷോപ്പുകള്‍ വീണ്ടും തുറക്കുന്നതാണ് നല്ലതെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നത് കൊണ്ട് കൈയിലെ വൈറസ് നീക്കാന്‍ സാധിക്കുന്നുണ്ട്. അതുപോലെ മദ്യം കുടിച്ചാല്‍ തൊണ്ടയിലെ വൈറസിനെയും തുരത്താം. വ്യാജ മദ്യം കുടിക്കുന്നതിനെക്കാള്‍ ഭേദമാണ് ഇതെന്നും ഭരത് സിംഗ് കുന്ദന്‍പുര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments