പ്യോംഗ്യാങ്ങ്: 21-ാം നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതിയും ഉത്തര കൊറിയന്‍ ഭരണാധികാരിയുമായ കിം ജോങ് ഉന്നിനെ കുറിച്ച് പുറത്തുവരുന്നത് ഏറ്റവും പുതിയ വിവരങ്ങള്‍.
കിം മരിച്ചെന്ന അവകാശവാദമുന്നയിച്ച് കൊറിയന്‍ വിമത നേതാവ് ആണ് രംഗത്ത് എത്തിയിരിക്കുന്നത്. കിം 99 ശതമാനം ഉറപ്പാണെന്നും മരണവാര്‍ത്ത ഉത്തരകൊറിയ അടുത്ത വാരാന്ത്യത്തില്‍ പ്രഖ്യാപിക്കുമെന്നുമാണ് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോണ്ഹാപ്പിനോട് ജി സിയോങ്ങ് പറഞ്ഞത്. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കിം ജോങ് ഉന്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ തന്നെ മരിച്ചെന്നും ജി സിയോങ്ങിനെ ഉദ്ധരിച്ച് ഡെയ് ലി മെയിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഉത്തരകൊറിയന്‍ ഏകാധിപതിയായി അധികാരമേല്‍ക്കാന്‍ ഇളയ സഹോദരി കിം യോ ജോങ്ങ് തയ്യാറാണെന്നും ഇതോടെ രാജ്യം പിന്തുടര്ച്ച സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടുവരികയാണെന്നും ജി സിയോങ്ങ് അവകാശപ്പെടുന്നു. ഏപ്രില്‍ 11ന് ശേഷം പൊതു സ്ഥലങ്ങളിലോ പരിപാടികളിടോ പ്രത്യക്ഷപ്പെടാത്ത കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യാപകമായ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ കിം ജോങ് ഉന്‍ മരിക്കുകയോ ഗുരുതരാവസ്ഥയിലാവുകയോ ചെയ്തെന്ന വാദങ്ങള്‍ അമേരിക്കയും ദക്ഷിണ കൊറിയയും തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന നിലപാടാണ് ചൈനയ്ക്കുമുള്ളത്.
Post Your Comments