തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ ദിവസം ഒരേ സാമ്പിളുകളിൽ പോസിറ്റീവും നെഗറ്റീവും റിസൾട്ടുകൾ ലഭിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പരിശോധനാഫലത്തിൽ പോസിറ്റീവ്, നെഗറ്റീവ് വ്യത്യാസങ്ങൾ വരാറുണ്ട്. ഫലം തീർച്ചപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യ ഫലം അനുസരിച്ചുള്ള തുടർ നടപടികൾ ആണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. 48 മണിക്കൂർ കൂടുമ്പോൾ സാമ്പിൾ പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കിൽ സാമ്പിൾ സ്ഥിരീകരണത്തിനായി ആലപ്പുഴയിലേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: കോവിഡ് സമ്മര്‍ദത്തെ അതിജീവിക്കാന്‍ ആരോഗ്യ പ്രവർത്തകരുടെ ‘ഹാപ്പി’ ഡാന്‍സ്; വൈറലായി വീഡിയോ
തിരുവനന്തപുരത്ത് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച രണ്ട് പേർക്കാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിശോധനയിൽ രോഗം ഇല്ലെന്ന് കണ്ടെത്തിയത്. ഇവരുടെ സാമ്പിളുകൾ ആദ്യം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലാണ് പരിശോധിച്ചത്. പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് ഇവിടെയാണ്. അതേസമയം കോവിഡ് രോഗിയായ തമിഴ്നാട് സ്വദേശിയുടെ കുടുംബാംഗങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണ്. നെയ്യാറ്റിൻകര സ്വദേശിയുടെ കുടുംബാംഗങ്ങളുടെ ഫലം ഇന്ന് കിട്ടുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments