ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ്-19 ബാധിതരുടെ രോഗമുക്‌തി നിരക്കുയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. രണ്ടാഴ്‌ച മുമ്പ് 13% പേരാണു രോഗമുക്‌തരായിരുന്നതെങ്കില്‍ ഇപ്പോഴത് 25.19% പേരാണ്. നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക് 3.2 ശതമാനമാണ്. മരിച്ചവരില്‍ 65 ശതമാനവും പുരുഷന്‍മാരാണ്. 86% പേര്‍ക്കും മറ്റു ഗുരുതരരോഗങ്ങളുണ്ടായിരുന്നു.
ഇടുക്കി മുൻ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നിര്യാതനായി
ആഗോളതലത്തില്‍ കോവിഡ് മരണനിരക്ക് ഏഴ് ശതമാനമാണ്.രാജ്യത്ത് ഇതുവരെ ആകെ 8324 പേര്‍ രോഗമുക്‌തരായി. 24 മണിക്കൂറിനുള്ളില്‍ 630 പേര്‍ രോഗമുക്‌തരായതായും കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
Post Your Comments