റിയാദ്: സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ച് ഇന്ത്യൻ എംബസി. ഓരോരുത്തരും വ്യക്തിപരമായാണ് രജിസ്റ്റർ ചെയ്യേണ്ടത്. കുടുംബമായി പോകാനാഗ്രഹിക്കുന്നവരും ഓരോരുത്തരായി വേണം രജിസ്റ്റർ ചെയ്യേണ്ടതെന്ന് എംബസി അറിയിച്ചു. അതേസമയം നാട്ടിലേക്ക് മടങ്ങേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് ശേഷമെ തുടർ നടപടിയുണ്ടാകു എന്നും എംബസി അറിയിച്ചിട്ടുണ്ട്.
Read also: കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് കാണാതായ രോഗി ബീച്ചിൽ മരിച്ച നിലയില്‍
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലായ അബ്ഷിറിൽ രജിസ്റ്റർ ചെയ്യാൻ സൗദിയും സൗകര്യം ഒരുക്കിയിട്ടുണ്ട്. റീ എൻട്രി വിസ, ഫൈനൽ എക്സിറ്റ്, ഫാമിലി വിസിറ്റ വിസ, ബിസിനസ്സ് വിസ, ടൂറിസ്റ്റ് വിസ എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനായി അബ്ഷിറിൽ രജിസ്റ്റർ ചെയ്യാം.
Post Your Comments