തിരുച്ചിറപ്പള്ളി : മകളുടെ മുന്നിലിട്ട് ഗുണ്ടയായ പിതാവിന്‍റെ തല മൂന്നംഗ സംഘം അറുത്തെടുത്തു, ശേഷം തലയുമായി സ്റ്റേഷനിലെത്തി കീഴടങ്ങി. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് അതിക്രൂരമായ കൊലപാതകം ലോക്ക് ഡൗൺ സമയത്തുണ്ടായത്. ശ്രീരംഗം ഡ്രെയ്നേജ് സ്ട്രീറ്റിലെ തൈവെട്ടി ചന്ദ്രുവെന്ന ചന്ദ്രമോഹനാണ് കൊല്ലപ്പെട്ടത്.
Also read : ആശ്വാസ ദിനം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല: പുതുതായി 10 ഹോട്ട് സ്‌പോട്ടുകള്‍ കൂടി
ദേവീ തീയറ്ററിന് സമീപം ചന്ദ്രമോഹന്‍ പത്ത് വയസ് മാത്രം പ്രായമുള്ള മകളുമൊത്ത് ബൈക്കില്‍ വരവേ കാറിലെത്തിയ മൂന്നംഗ സംഘം മകളുടെ മുന്നില്‍ വച്ച ചന്ദ്രമോഹനെ ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപെടാന്‍ ചന്ദ്രമോഹന്‍ ശ്രമിച്ചെങ്കിലും സംഘം മകളെ പേടിപ്പിച്ച ശേഷം വെട്ടുകയും, അറുത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനിലെത്തി സംഘം കീഴടങ്ങുകയുമായിരുന്നു. ശരവണന്‍, സഹോദരന്‍ സുരേഷ്, ബന്ധു ശെല്‍വം എന്നിവരാണ് കൊലപാതകം നടത്തിയതെന്നും ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് പൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു.
Post Your Comments