Latest NewsKeralaNews

കോവിഡ് 19: ചെന്നൈയില്‍ നിന്ന് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പാലക്കാടെത്തിയ മലപ്പുറം ജില്ലക്കാരനായ 18 കാരന്‍ രോഗമുക്തനായി

പാലക്കാട്‌ • ചെന്നൈയില്‍ നിന്ന് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പാലക്കാടെത്തിയ മലപ്പുറം ജില്ലക്കാരനായ യുവാവിന് കോവിഡ് രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിയായ 18 കാരനാണ് രോഗമുക്തനായത്. ഇയാള്‍ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടരുകയാണ്. മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിട്ടില്ലാത്തതിനാല്‍ ഇയാളെ മലപ്പുറം ജില്ലയിലെ രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

ചെന്നൈയിലെ ജ്യൂസ് കടയില്‍ ജോലിക്കാരനായ 18 കാരന്‍ ഒതുക്കുങ്ങലിലെ വീട്ടില്‍ നിന്ന് 2020 ജനുവരി 18ന് ചെന്നൈയിലേയ്ക്ക് പോയതാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോവിഡ് അതിതീവ്ര മേഖലയായ ചെന്നൈയില്‍ നിന്ന് ചരക്കു വാഹനങ്ങളിലും കാല്‍നടയായുമാണ് ഇയാള്‍ അതിര്‍ത്തി കടന്നത്. ഇതിനിടെ ഏപ്രില്‍ 18 ന് പാലക്കാട് ജില്ലയിലെ കല്ലടിക്കോട് വച്ച് പൊലീസിന്റെ പിടിയിലായി. 18 ന് തന്നെ പൊലീസ് പാലക്കാട് ജില്ലയിലെ മാങ്ങോട് കേരള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 21 ന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റി വിദഗ്ധ ചികിത്സ ആരംഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button