ദോഹ : ഖത്തറിൽ രണ്ടു പ്രവാസികൾ കൂടി കോവിഡ് കോവിഡ് ബാധിച്ച് മരിച്ചു. 96, 40 വയസ് പ്രായമുള്ളവരാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇരുവര്‍ക്കും വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍ കൂടിയുണ്ടായിരുന്നുവെന്നും, രാജ്യത്തെ കോവിഡ് മരണസംഖ്യ 12 ആയി എന്നും അധികൃതർ അറിയിച്ചു.
24 മണിക്കൂറിനിടെ 3,226 പേരില്‍ നടത്തിയ പരിശോധനയിൽ 687 പേര്‍ക്ക് കൂടി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച, 64 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ ഖത്തറിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 14,096ഉം, രോഗ വിമുക്തി നേടിയവർ 1,436ഉം ആയി ഉയർന്നു. 2,648 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതുവരെ 97,726 പേരിൽ കോവിഡ് പരിശോധന നടത്തി.പ്രതിദിനമുള്ള രോഗസംഖ്യ വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന് കഴിഞ്ഞ ദിവസം പൊതുജനാരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചിരുന്നു.
Post Your Comments