കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ച റെഡ് സോണുകളും തമ്മില്‍ ആശയക്കുഴപ്പത്തിന്‍റെ കാര്യമില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കണ്ണൂര്‍, കോട്ടയം ജില്ലകളാണ് കേന്ദ്ര സര്‍ക്കാർ റെഡ് സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത് . എന്നാൽ സംസ്ഥാന സര്‍ക്കാർ ആറ് ജില്ലകളാണ് റെഡ് സോണിലായി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം,കോട്ടയം. ഇടുക്കി എന്നീ ജില്ലകളാണ് സംസ്ഥാന സര്‍ക്കാറിന്‍റെ റെഡ് സോണ്‍ പട്ടികയിലുള്ളത്.
അതേസമയം കേന്ദ്രം ഇന്ന് പ്രഖ്യാപിച്ച രാജ്യത്തെ 130 റെഡ് സോണ്‍ ജില്ലകളുടെ കൂട്ടത്തിലുള്ളത് കണ്ണൂര്‍, കോട്ടയം ഉള്ളത്. എന്നാൽ കേന്ദ്രം മുന്നില്‍വെച്ച മാനദണ്ഡങ്ങള്‍ പ്രകാരമാണ് കോട്ടയവും കണ്ണൂരും മാത്രം റെഡ് സോണില്‍ ഉള്‍പ്പെട്ടതെന്ന് ചീഫ് സെക്രട്ടറി വിശദീകരിക്കുന്നു.പോസിറ്റീവ് കേസുകളുടെ എണ്ണം, രോഗം ഇരട്ടിക്കുന്നതിന്‍റെ നിരക്ക്, ടെസ്റ്റിങ് നിരക്ക്, നിരീക്ഷണം എന്നിവ മാനദണ്ഡമാക്കിയാണ് കേന്ദ്രം പട്ടിക തയ്യാറാക്കിയത്.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഒരു പടികൂടി മുന്നോട്ട് പോയി പ്രൈമറി കോണ്ടാക്റ്റ്സ്, സെക്കന്‍ഡറി കോണ്ടാക്റ്റ്സ് എന്നിവ കൂടി അതില്‍ ഉള്‍പ്പെടുത്തിയാണ് റെഡ് സോണ്‍ തീരുമാനിച്ചത്. ഇത് കേന്ദ്ര സര്‍ക്കാറിന്‍റെ മാനദണ്ഡങ്ങള്‍ കുറച്ച് കൂടി കര്‍ശനമായി പിന്തുടരലാണ്. ഇതില്‍ കുഴപ്പമില്ല. കേന്ദ്ര സര്‍ക്കാറിന്‍റെ നിര്‍ദേശങ്ങള്‍ സംസ്ഥാനം കൃത്യമായി നടപ്പാക്കും. നിയന്ത്രണങ്ങള്‍ ലഘൂകരിക്കരുതെന്നാണ് കേന്ദ്ര നിര്‍ദേശം. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതില്‍ കുഴപ്പമില്ല. ചീഫ് സെക്രട്ടറി പറഞ്ഞു.
Post Your Comments