Latest NewsIndia

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം ഏപ്രിലിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൈമാറിയത് 60 ലക്ഷം ടൺ സൗജന്യ റേഷൻ

കശ്മീർ, ലെഹ് , മേഘാലയ, ലഡാക്ക്, അരുണാചൽ തുടങ്ങിയ സംസ്ഥാനങ്ങൾക്കായി 81000 ടൺ ആണ് നൽകിയിട്ടുള്ളത്.

ന്യൂഡൽഹി: ഏപ്രിലിൽ മാത്രം സംസ്ഥാനങ്ങൾക്ക് സൗജന്യ റേഷനായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കൈമാറിയത് 60 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ.സാധാരണ കാലങ്ങളിൽ നൽകുന്നതിന്റെ ഇരട്ടിയാണ് ഇത്തവണ FCI വിവിധ സംസ്ഥാനങ്ങൾക്കായി നൽകിയിട്ടുള്ളത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം ആണ് ഇത് നൽകിയിട്ടുള്ളത്. കശ്മീർ, ലെഹ് , മേഘാലയ, ലഡാക്ക്, അരുണാചൽ തുടങ്ങിയ സംസ്ഥാനങ്ങൾക്കായി 81000 ടൺ ആണ് നൽകിയിട്ടുള്ളത്.

വിവിധ സംസ്ഥാനങ്ങൾക്കായി 60 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്തു നൽകിയതായി ഉപഭോക്തൃ കാര്യ മന്ത്രാലയം ആണ് അറിയിച്ചത്. ബീഹാർ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഏഴു ലക്ഷം ടൺ വീതമാണ് സൗജന്യ റേഷനായി വാങ്ങിയിട്ടുള്ളത്. കേരളം നേരത്തെ, മൂന്നു മാസത്തേയ്ക്ക് വേണ്ട റേഷൻ ഒരുമിച്ച് FCI യിൽ നിന്നും സ്വീകരിച്ചിരുന്നു.

‘ബിജെപിക്കാരെ അനാവശ്യമായി അക്രമിച്ച ശേഷം ലോകത്തെവിടെയെങ്കിലും സുഖമായി ജീവിക്കാം എന്നാരും കരുതേണ്ട”; ഗള്‍ഫില്‍ മോദിയെ പിന്തുണച്ചതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സന്ദീപ് വാര്യർ

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യമായ സൗജന്യ റേഷൻ എത്തിച്ചു നൽകിയിട്ടുണ്ടെന്നും FCI അധികൃതർ അറിയിച്ചു. 120 ടൺ റേഷനാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിൽ 50 % സംസ്ഥാനങ്ങൾ സ്വീകരിച്ചു കഴിഞ്ഞെന്നും അധികൃതർ പറഞ്ഞു.

സൗജന്യ റേഷന് പുറമെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം, 30 കോടി ദരിദ്രർക്കായി ഏപ്രിൽ 10 വരെയുള്ള കാലയളവിൽ 28256 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. പദ്ധതി തുക മുഴുവനും ജൻ ധൻ യോജന പ്രകാരം, ഇടനിലക്കാരില്ലാതെ അക്കൗണ്ട് ഉടമകൾക്ക് നേരിട്ട് നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button