Latest NewsUAENewsGulf

യുഎഇയിൽ 11 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : പുതുതായി രോഗം സ്ഥിരീകരിച്ചത് 549 പേർക്ക്

ദുബായ് : യുഎഇയിൽ 11 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 549 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 101ഉം, രോഗബാധിതരുടെ എണ്ണം 11,932ഉം ആയി ഉയർന്നു. ഇന്നലെ 148 പേർ രോഗമുക്തി നേടിയതോടെ ഇതുവരെ 2329 പേർ രോഗം മാറി ആശുപത്രി വിട്ടു.

ഒരു മലയാളി കൂടി യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചു. ദുബായിൽ , തൃശൂർ വെള്ളറടക്കാവ് മനപ്പടി സ്വദേശി മുതുപ്പറമ്പിൽ അബ്ദുല്ല ഹാജിയുടെ മകൻ മുഹമ്മദ് റഫീഖ് (46)ആണ് മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. മാതാവ്: ഹലീമ. ഭാര്യ: ജസീല.

Also read : ദുബായില്‍ മരിച്ച ജോയ് അറയ്ക്കലിന്റെ കുടുംബത്തിന് നാട്ടിലേയ്്ക്ക് പോകാന്‍ യുഎഇ ഭരണകൂടത്തിന്റെ അനുമതി : രാജ്യം വിട്ട് പുറത്തേയ്ക്ക് പോകാന്‍ അനുമതി നല്‍കിയത് ഇതാദ്യം

മൂ​ന്നു മ​ല​യാ​ളി​ക​ള്‍ കൂ​ടി ഗൾഫിൽ കോ​വി​ഡ് ബാ​ധി​ച്ച്‌ മരിച്ചിരുന്നു.അ​ബു​ദാ​ബി​യി​ല്‍ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ തൃ​ശൂ​ര്‍ തി​രു​വ​ന്ത്ര സ്വ​ദേ​ശി പി.​കെ. ക​രീം ഹാ​ജി (62) യും, കു​വൈ​റ്റി​ല്‍ പ​ത്ത​നം​തി​ട്ട ഇ​ട​യാ​റ​ന്മു​ള സ്വ​ദേ​ശി രാ​ജേ​ഷ് കു​ട്ട​പ്പ​ന്‍ (52), തൃ​ശൂ​ര്‍ വ​ല്ല​പ്പാ​ട് സ്വ​ദേ​ശി അ​ബ്ദു​ല്ല ഗ​ഫൂ​ര്‍ എ​ന്നി​വരുമാണ് മരിച്ചത്. ക​രീം ഹാ​ജി അ​ബു​ദാ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ര്‍ , കെ​എം​സി​സി തു​ട​ങ്ങി​യ​വ​യു​ടെ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു.

കുവൈറ്റ് ബദര്‍ അല്‍ മുള്ള കമ്പനിയിലെ ജീവനക്കാരനായിരുന്ന രാജേഷ് കോവിഡ് ബാധിച്ച് രാജേഷ് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു. പ്രമേഹവും ഉണ്ടായിരുന്നു. ഭാര്യ: ഗീതാ രാജേഷ് മക്കള്‍: അശ്വിന്‍, ജിതിന്‍. രാജേഷിനോടൊപ്പം താമസിച്ചിരുന്ന മറ്റ് നാലുപേരെ ആശുപത്രിയിലേക്ക് മാറ്റി.

കുവൈറ്റ് സിറ്റിയിലെ സഫാത്തില്‍ ടൈലറായി ജോലി ചെയ്ത് വരികയായിരുന്ന അബ്ദുല്‍ ഗഫൂര്‍ അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതോടെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചിരുന്നു. ഭാര്യ : ഷാഹിദ, മക്കളായ മുഹമ്മദ്, അഫ്‌സാദ് എന്നിവര്‍ കുവൈത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button