ദുബായ്: ദുബായില്‍ മരിച്ച ജോയ് അറയ്ക്കലിന്റെ കുടുംബത്തിന് നാട്ടിലേയ്്ക്ക് പോകാന്‍ യുഎഇ ഭരണകൂടത്തിന്റെ അനുമതി. ലോക്ക് ഡൗണ്‍ ആരംഭിച്ചശേഷം ഇതാദ്യമായാണ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ പുറത്തുപോകാന്‍ അനുമതി നല്‍കുന്നത്. ജോയ് അറയ്ക്കലിന്റെ ഭാര്യ സെലിന്‍, മക്കളായ അരുണ്‍, അഷ്‌ലിന്‍ എന്നിവര്‍ക്ക് യുഎഇ ഭരണകൂടം പ്രത്യേക അനുമതി നല്‍കുകയായിരുന്നു. 52കാരനായ ജോയ് അറയ്ക്കല്‍ ഏപ്രില്‍ 23നാണ് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനത്തില്‍ യാത്ര ചെയ്യാനാണ് കുടുംബത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.
read also : ജോയ് അറയ്ക്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കും; പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി
ബിസിനസ് ബേ കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ദുബായ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇ ഗോള്‍ഡ് കാര്‍ഡ് കൈവശമുള്ള അറയ്ക്കല്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിങ് ഡയറക്ടറാണ്.
അറയ്ക്കലിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോകുന്ന പ്രത്യേക വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ വൈകിയാണ് അനുമതി ലഭിച്ചത്. അല്‍ മഖ്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വൈകിട്ട് 3.30നാണ് വിമാനം യാത്ര തിരിക്കുക. – സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വക്കേറ്റ് ടികെ ഹാഷിഖ് പറഞ്ഞു. വിമാനയാത്രക്ക് മുന്‍പായി അറയ്ക്കലിന്റെ കുടുംബത്തിനെ കോവിഡ് പരിശോധനക്ക് വിധേയമാക്കി. നെഗറ്റീവാണ് ഫലം. നാട്ടിലെത്തിയാലും ഇവര്‍ക്ക് 28 ദിവസത്തെ ക്വാറന്റീനില്‍ കഴിയേണ്ടിവരും.
Post Your Comments