തിരുവനന്തപുരം: സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽനിന്നു പിടിക്കുന്ന തുക നല്ലകാലം വന്നാൽ തിരിച്ചുനൽകുമെന്നും അല്ലെങ്കിൽ പിഎഫിലേക്ക് മാറ്റുമെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. ശമ്പളം മാറ്റിവയ്ക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പു വച്ചതിനെ സ്വാഗതം ചെയ്യുന്നു. മാറ്റിവയ്ക്കുന്ന പണം തിരിച്ചുനൽകേണ്ടതാണ്. എപ്പോൾ തിരിച്ചുനൽകുമെന്നു പറയും. ജീവനക്കാരുടെ ശമ്പളം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാറ്റിവയ്ക്കുന്ന തുകയ്ക്ക് തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും. അഞ്ച് മാസം കൊണ്ട് 2,500 കോടി രൂപ ഇത്തരത്തിൽ സ്വരൂപിക്കും. ട്രഷറിയിൽ പ്രത്യേക അക്കൗണ്ടായി ഇത് മാറ്റും. ഈ തുക കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വേണ്ടി ഉപയോഗിക്കുമെന്നും തോമസ് ഐസക് അറിയിച്ചു.
Post Your Comments