ദുബായ്: പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. ബുധനാഴ്ച വരെ പേര് രജിസ്റ്റര്‍ ചെയ്തത് 3,20,463 പ്രവാസി മലയാളികളാണ്. തൊഴില്‍ അല്ലെങ്കില്‍ താമസ വിസയില്‍ എത്തിയ 2,23,624 പേരും സന്ദര്‍ശ വിസയില്‍ എത്തിയ 57,436 പേരും ആശ്രിത വിസയില്‍ 20,219 പേരും 7276 വിദ്യാര്‍ത്ഥികളും ട്രാന്‍സിറ്റ് വിസയില്‍ 691 പേരും മറ്റുള്ളവര്‍ 11,327 പേരുമാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
അതേസമയം തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസികള്‍ 56,114 ആണ്. നാട്ടിലേക്ക് മടങ്ങുന്ന കുട്ടികള്‍ 9561, മുതിര്‍ന്ന പൗരന്‍മാര്‍ 10007, ഗര്‍ഭിണികള്‍ 9515, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ 2448, ജയില്‍ മോചിതര്‍ 748 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
Post Your Comments