Latest NewsArticleNews

രാഹുല്‍ ഗാന്ധിയും വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന മലയാള മാധ്യമങ്ങളും അറിയാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കോടികള്‍ കടം കൊടുത്തിരിക്കുന്നത് കോണ്‍ഗ്രസ് ഭരണകാലത്ത്.. സജിത് എഴുതുന്നു

 

ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസത്തെ മലയാളം വാര്‍ത്താ ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു നിന്ന പ്രധാന വാര്‍ത്തയായിരുന്നു ബാങ്കുകളെ പറ്റിച്ച് രാജ്യത്തു നിന്ന് മുങ്ങിയ വന്‍കിട കോര്‍പ്പറേറ്റുകളുടെ കടങ്ങള്‍ (68,000 കോടി രൂപ ) എഴുതി തള്ളിയത്. എല്ലാ സത്യങ്ങളും മൂടിവെച്ച് ജനങ്ങളുടെ മുന്നില്‍ മോദി സര്‍ക്കാറിനെ താറടിച്ച് കാണിച്ചാണ് മലയാളത്തിലെ പത്രങ്ങളെല്ലാം ഈ വാര്‍ത്ത അതി ഗംഭീരമായി കൊടുത്തത്. ഇതിന്റെ സത്യാവസ്ഥയാണ് ഇവിടെ കൊടുത്തിരിക്കുന്നത്

നോണ്‍ പെര്‍ഫോമിംഗ് അസറ്റ് അഥവാ മലയാളത്തില്‍ കിട്ടാക്കടം ബാങ്കുകള്‍ എഴുതി തള്ളുകയെന്നാല്‍ വേണ്ടെന്ന് വെയ്ക്കുകയല്ല. അത് നിയമ നടപടിക്കായി മാറ്റി എന്നു മാത്രമാണ് അര്‍ത്ഥം. ബാങ്കുകള്‍ ഉണ്ടായ കാലം മുതല്‍ ഇങ്ങിനെയാണ്.

കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി വായ്പ കൊടുക്കുന്നതിന് ഈ രാജ്യത്ത് ഒരു നിയന്ത്രണവും 2014 വരെ ഇല്ലായിരുന്നു. ഒരു വായ്പ കിട്ടാക്കടമായി ബാങ്കു പ്രഖ്യാപിക്കുന്നതിന് കുറഞ്ഞത് അഞ്ചു വര്‍ഷക്കാലമെങ്കിലും എടുക്കും. ഇത്തരത്തില്‍ 2009-10 നു ശേഷം വായ്പ അടയ്ക്കാതായ അക്കൗണ്ടുകളാണ് കിട്ടാക്കടമായി 2015 മുതല്‍ പ്രഖ്യാപിച്ചു വരുന്നത്. ഇത്തരത്തില്‍ ബാങ്കുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വിധത്തില്‍ കിട്ടാക്കടം പെരുകിയതോടെയാണ് ഇന്‍സോള്‍ലന്‍സി ആന്‍ഡ് ബാങ്ക്റുപ്സി നിയമം മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതു പ്രകാരം നാലു ലക്ഷം കോടി രൂപ റിക്കവറിയായി തിരിച്ചു പിടിച്ചു. ബാക്കിയുള്ള തുകയുടെ ലീഗല്‍ പ്രൊസസിംഗ് നടന്നു കൊണ്ടിരിക്കുന്നു.

2014 ല്‍ 52 ലക്ഷം കോടി രൂപയായിരുന്ന രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 2020 ല്‍ 18 ലക്ഷം കോടിയായി കുറഞ്ഞു. 44 ലക്ഷം കോടി രൂപയില്‍ നാലു ലക്ഷം കോടി രൂപയാണ് ഇതുവരെ തിരികെ ലഭിച്ചു കഴിഞ്ഞത് അവശേഷിക്കുന്ന 40 ലക്ഷം കോടി രൂപ ഉപഭോക്താക്കളായ കമ്പനികള്‍ കോടതികളെ സമീപിച്ച് വിധി നടത്തിപ്പ് വൈകിപ്പിക്കുന്നു. ഇതും തിരിച്ചു ബാങ്കുകളുടെ ആസ്തിയിലേക്ക് മടങ്ങിയെത്തും.

വായ്പ് എടുത്ത് മുങ്ങിയവരുടെ കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറേേക്ടറ്റ് അറ്റാച്ച്മെന്റുകള്‍ നടത്തിക്കഴിഞ്ഞു. മറ്റുള്ളവ, നഷ്ടത്തിലായ കമ്പനികളുടെ ബാധ്യതകള്‍ ഇതര കമ്പനികളെ കൊണ്ട് എടുപ്പിക്കുന്നതാണ് ഇന്‍സോള്‍വന്‍സി നിയമം. ഇത്തരത്തിലെ ഏറ്റവും ആദ്യത്തെ വായ്പ തിരിച്ചു പിടിക്കല്‍ നടന്നത് ഭൂഷന്‍ സ്റ്റീലിന്റേതായിരുന്നു. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും എടുത്ത വായ്പയില്‍ നിന്ന് 36,400 കോടി രൂപ ടാറ്റാ സ്റ്റീലിന്റെ ടേക്ക് ഓവറിലൂടെ ബാങ്കിനു തിരികെ ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ നല്‍കുന്ന പല മാധ്യമങ്ങളും ഫിനാല്‍ഷ്യല്‍ എക്സ്പ്രസ് പോലുള്ള പത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഇത്തരം വാര്‍ത്തകള്‍ പൊതു ജനങ്ങളില്‍ നിന്ന് മൂടിവെയ്ക്കുകയും. രാഹുല്‍ ഗാന്ധിയുടെ നുണ പ്രചാരണത്തിന് കൈയ്യടിക്കുകയും ചെയ്യുകയാണ്.

വിജയ് മല്യയുടേയും നീരവ് മോഡിയുടേയും വസ്തുവകകള്‍ അറ്റാച്ച് ചെയ്ത് അവരുടെ വായ്പ തിരിച്ചു പിടിച്ചു കഴിഞ്ഞു. ബാബാ രാംദേവിന്റെ പതഞജലി കമ്പനി ഏറ്റെടുക്കും മുമ്പ് ഒരു കമ്പനിക്ക് ഉണ്ടായിരുന്ന വായ്പ ഏറ്റെടുക്കല്‍ നടപടി കഴിഞ്ഞ ശേഷം പൂര്‍ണമായും കടം അടച്ചു വീട്ടുകയുംചെയ്തു. ഇതെല്ലാം പബ്ലിക് #ഡൊമിയനില്‍ ഉള്ളതാണ്. വസ്തുതയ്ക്ക് നിരക്കാത്ത ഇത്തരം ഫെയ്ക് ന്യൂസുകള്‍ എക്കാലവും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടും. ഇതിന്റെ സത്യാവസ്ഥ തിരിച്ചറിയുമ്പുോള്‍ മോദി സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയേറുകയും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ ക്രമേണ ജനം അവഗണിക്കുകയും ചെയ്യും.

ഒമ്പതിനായിരം കോടി രൂപയാണ് വിജയ് മല്യ ഇന്ത്യയിലെപല ബാങ്കുകളേയും പറ്റിച്ചത്. ഇതില്‍ 6600 കോടി രൂപയുടെ തിരിച്ചു പിടിക്കലാണ് ഇതുവരെ നടന്നത്. എന്നാല്‍, 2016 ലെ മാര്‍ക്കറ്റ് വിപണിയിലെ കണക്കാണിതെന്നും. 2020 ല്‍ 13,000 കോടി രൂപയായി തന്റെ വസ്തുക്കളുടെ മൂല്യം ഉയര്‍ന്നെന്നും ഒമ്പതിനായിരം കോടി എടുത്ത് ബാക്കി നല്‍കണമെന്നും കാണിച്ച് വിജയ് മല്യ കര്‍ണാകട ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ മല്യയുടെ അറ്റാച്ചു ചെയ്യപ്പെട്ട വസ്തുവകകളുടെ ആസ്തി 11,000 കോടിയാണെന്ന് പുനര്‍ നിര്‍ണയിച്ചിട്ടുമുണ്ട്.

നീരവ് മോദിയുടെ ഇന്ത്യയിലെ എല്ലാ വസ്തു വകകളും ഇതിനകം ഇഡി അറ്റാച്ചു ചെയ്തു കഴിഞ്ഞു. ദുബായ് ഉള്‍പ്പടെയുള്ള നഗരങ്ങളിലെ വിദേശത്തെ സ്വത്തുക്കള്‍ ഏറ്റെക്കുന്ന നടപടികളും പൂര്‍ത്തിയായി വരികയാണ്.

ഈവാര്‍ത്തകളൊന്നും മലയാള മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കാറില്ല.. ബാങ്കുകളുടെ കിട്ടാക്കടം എഴുതിത്തള്ളി മോദി കോര്‍പറേറ്റുകളെ സഹായിച്ചുവെന്ന പാട്ടുകള്‍ പാടി നടക്കുന്നു .
വസ്തുതകള്‍ വസ്തുതകളായി തന്നെ നിലകൊള്ളും. സത്യം ജനം മനസ്സിലാക്കുന്നതുകൊണ്ടാണ്. 2014 ല്‍ ലഭി്ച്ചതിനേക്കാള്‍ സീറ്റുകള്‍ 2019 ല്‍ കൂടുതല്‍ നേടി മോദി ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയത്. അഴിമതി വീരനന്‍മാരായ കോണ്‍ഗ്രസ് നുണകളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ടാലും മോദിയുടെ കോട്ടകൊത്തളങ്ങളില്‍ ഒരു പൊടിപോലും പാറിപ്പോകില്ല.
അത് വസ്തുതകളുടെ ബലത്തിലാണ് കോട്ടക്കെട്ടിപ്പൊക്കിയിരിക്കുന്നത്

സജിത്

shortlink

Related Articles

Post Your Comments

Related Articles


Back to top button