മോസ്കോ : റഷ്യന്‍ പ്രധാനമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി മിഖായില്‍ മിഷുസ്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തി വിഡിയോ ചാറ്റിനിടെയാണ് മിഷുസ്തിന് ഇക്കാര്യം അറിയിച്ചത്. ‘കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആണെന്നു അറിഞ്ഞു.’ – മിഖായില്‍ മിഷുസ്തിന് പറഞ്ഞു. ഐസേലഷനില്‍ പോയ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഉപപ്രധാനമന്ത്രി ആന്‍ഡ്രി ബെലോസോവ് ചുമതല വഹിക്കും.
read also :കൊറോണ വൈറസ് സംബന്ധിച്ച് യുഎസിന്റെ പുതിയ വെളിപ്പെടുത്തല്‍
വ്ളാഡിമിര്‍ പുടിന് എന്നാണ് അവസാനമായി മിഷുസ്തിനുമായി കൂടിക്കാഴ്ച നടത്തിയതെന്നു വ്യക്തമല്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്നു സര്‍ക്കാര്‍ യോഗങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ഔദ്യോഗിക പരിപാടികള്‍ പലതും വിഡിയോ കോണ്‍ഫറന്‍സ് വഴി ആക്കുകയും ചെയ്തിരുന്നു. ദിമിത്രി മെദ്വെദേവിന് രാജിവച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷമാദ്യമാണ് മിഖായില്‍ മിഷുസ്തിന് റഷ്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
റഷ്യയില്‍ ഇതുവരെ 106,498 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,073 പേര് മരിച്ചു. രോഗവ്യാപനത്തെ തുടര്‍ന്നു രണ്ടാഴ്ച കൂടി രാജ്യത്തു ലോക്ഡൗണ്‍ നീട്ടിയിരുന്നു.
Post Your Comments