Latest NewsIndia

ബാബാ ദേവിന്റെ കടങ്ങൾ കേന്ദ്രസര്‍ക്കാര്‍ കടം എഴുതി തള്ളിയെന്ന വ്യാജ പ്രചാരണം; ക്ഷമാപണവുമായി സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍

ബാബാ രാംദേവിന്റെ കടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതി തള്ളിയെന്ന തരത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്ന് ആദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിനെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് പ്രശസ്ത സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. നിലവില്‍ സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ നേരത്തെ ആം ആദ്മി പാര്‍ട്ടിയിലും അംഗമായിരുന്നു. ബാബാ രാംദേവിന്റെ കടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതി തള്ളിയെന്ന തരത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്ന് ആദ്ദേഹം പറഞ്ഞു.

ട്വിറ്ററിലൂടെയാണ് പ്രശാന്ത് ഭൂഷണ്‍ ബാബാ രാംദേവിനോട് ക്ഷമ ചോദിച്ചത്.ബാബാ രാംദേവ് ഒരു കുടിശികക്കാരന്‍ ആണെന്നും അദ്ദേഹത്തിന്റെ കടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളി എന്നും പ്രശാന്ത് ഭൂഷണ്‍ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. ‘രുചി സോയ’ കമ്പനിക്ക് കുടിശിക ഉണ്ടെന്നും ഇത് ബാബാ രാംദേവുമായി ബന്ധപ്പെട്ടതാണെന്നും ഒരു പോര്‍ട്ടലില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ട്വീറ്റ് ചെയ്തത് എന്നാണ് അദ്ദേഹം ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്നത്.

‘റൈറ്റ് ഓഫ് എന്നതിന്റേയും വേയ്‌വ് ഓഫ് എന്നതിന്റേയും വ്യത്യാസം ആദ്യം തിരിച്ചറിയണം, ആരുടേയും ഒരു കടവും എഴുതി തള്ളിയിട്ടില്ല, രാഹുൽ ഗാന്ധി നല്ല ട്യൂഷന് പോകണമെന്ന് ഉപദേശം

എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ രുചി സോയ കമ്പനി ബാബ രാംദേവ് വാങ്ങാന്‍ ആലോചിക്കുന്നതേയുള്ളൂ എന്ന് മനസിലാക്കിയാതായി പ്രശാന്ത് ഭൂഷണ്‍ ട്വീറ്റിലൂടെ വ്യക്തമാക്കി. ഇതോടെ ബാബാ രാംദേവിനോട് ക്ഷമ പറയുന്നതായി പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. ട്വീറ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button