മലപ്പുറം: മലപ്പുറത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ ആക്രമിച്ച ഡിവൈഎഫ്ഐ നേതാവ് പോലീസ് പിടിയിൽ. പെൺകുട്ടിയുടെ അയൽവാസിയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ ജുനൈദിനെയാണ് പോലീസ് പിടികൂടിയത്.
യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി കത്തി കഴുത്തില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ആക്രമണത്തിന് ഇരയായ പെൺകുട്ടി കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പ്രതി പെണ്‍കുട്ടിയോട് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയും, പല തവണ പെണ്‍കുട്ടിയെ ശാരീരികമായി അക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
ALSO READ: കൂടുതൽ കരുതലോടെ; റെഡ് സോണായ കോട്ടയം ജില്ലാ അതിർത്തിയിൽ പൊലീസ് ചെയ്തത്
പെൺകുട്ടി നിക്കാഹ് ചെയ്യാൻ തീരുമാനിച്ചെങ്കിലും ജുനൈദ് നിക്കാഹ് മുടക്കി. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്ന ഇയാൾ ലഹരിക്കടിമയാണെന്നും കണ്ടെത്തിയിട്ടുണ്ട്. മുൻപ് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ജുനൈദ് പ്രതിയാണ്.
Post Your Comments