ലണ്ടന്‍: ചന്ദ്രനില്‍ നിന്ന് ഭൂമിയില്‍ പതിച്ച ശിലാകഷണം ലേലം ചെയ്‌തു. ലണ്ടനിലെ ലേലവില്‍പ്പന സ്ഥാപനമായ ക്രിസ്റ്റീസില്‍ നടന്ന സ്വകാര്യ ലേലത്തിൽ ഏകദേശം 18 കോടി രൂപയ്ക്കാണ് ഇത് വിറ്റുപോയത്. സഹാറ മരുഭൂമിയില്‍ നിന്ന് ലഭിച്ച ശിലാകഷണത്തിന് 13.5 കി.ഗ്രാം ഭാരമാണുള്ളത്. ചന്ദ്രനില്‍ നിന്ന് 650 കി.ഗ്രാം പാറക്കഷണങ്ങള്‍ ഭൂമിയിലെത്തിയിട്ടുണ്ട്. ഇതിൽ അഞ്ചാമത്തെ ശിലയാണ് ഇപ്പോൾ വിറ്റത്.
എന്‍.ഡബ്ല്യു.എ എന്നാണ് ഇതിനു പേരു നല്‍കിയിരിക്കുന്നത്. യു.എസിലെ അപ്പോളോ സ്പേസ് മിഷന്‍സ് ടു ദ മൂണിലെത്തിച്ചപ്പോഴാണ് സഹാറയിൽ നിന്ന് ലഭിച്ച ശിലാകഷണം ചന്ദ്രന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞത്.
Post Your Comments