KeralaNattuvarthaLatest NewsNews

ഇന്ന് മുതൽ കേരളം ഹൈജീനിക് ആകുന്നു; പുറത്തിറങ്ങണേൽ മുഖാവരണം നിർബന്ധം; പിടികൂടിയാല്‍ കനത്ത പിഴ

പദ്ധതിയുടെ രണ്ടാം ​​ഘട്ടം തുപ്പലേ തോറ്റു പോകും

തിരുവനന്തപുരം; ഇന്ന് മുതൽ കേരളം ഹൈജീനിക് ആകുന്നു, സംസ്ഥാനത്ത് ഇന്ന് മുതല്‍ പൊതുസ്ഥലത്ത് മാസ്ക് നിര്‍ബന്ധമാക്കി, മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാല്‍ കേസും പിഴയും ചുമത്തും, ഇങ്ങിനെ പിടികൂടിയാല്‍ ആദ്യം 200 രൂപ പിഴയീടാക്കും, കുറ്റം ആവര്‍ത്തിക്കുന്നയാള്‍ക്ക് 5000 രൂപ പിഴ ചുമത്തും.

കൂടാതെ വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുള്ള മാസ്ക്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവ ഉപയോഗിക്കാം, പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു, ഈ പശ്ചാത്തലത്തിലാണ് നടപടി.

പിടികൂടിയാല്‍ ഇന്ത്യന്‍ ശിക്ഷ നിയമം 290 പ്രകാരം കേസുമെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു, സംസ്ഥാന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മാസ്ക് നല്‍കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു, ടവലോ ഷാളോ ഉപയോ​ഗിച്ച്‌ മുഖം മറച്ചാലും മതി, ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുടെ രണ്ടാം ​​ഘട്ടം തുപ്പലേ തോറ്റു പോകും എന്ന പേരില്‍ ആരംഭിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button