IndiaNews

ലോക്ക്ഡൗണിനിടെ വീട്ടിലേക്ക് പച്ചക്കറി മേടിക്കാൻ പോയ മകൻ തിരിച്ചെത്തിയത് വിവാഹം കഴിഞ്ഞ് വധുവുമായി; കൂട്ടത്തല്ല്

നവദമ്പതികളെ അമ്മ വീട്ടില്‍ കയറ്റാതെ വന്നതോടെ ഡല്‍ഹിയിലെ വീട്ടുടമയോട് ഇവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ പോലീസും ആവശ്യപ്പെട്ടു

ഗാസിയാബാദ്; ലോക്ക്ഡൗണിനിടെ വീട്ടിലേക്ക് പച്ചക്കറി മേടിക്കാൻ പോയ മകൻ തിരിച്ചെത്തിയത് വിവാഹം കഴിഞ്ഞ് വധുവുമായി, ലോക്ഡൗണില്‍ വീട്ടിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ യുവാവ് തിരിച്ചെത്തിയത് വിവാഹം കഴിച്ച്‌ ഭാര്യയെയും കൂട്ടി, തന്റെ അനുവാദം കൂടാതെ വിവാഹം കഴിച്ചതില്‍ പ്രതിഷേധിച്ച്‌ അമ്മ മകനെയും നവവധുവിനെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടു, ഒടുവില്‍ പോലീസ് ഇടപെട്ട് ഇവര്‍ ഒരു വാടക വീട് ശരിയാക്കി നല്‍കി.

സോഷ്യൽ മീഡിയയിൽ ചിരിയുണർത്തിയ സംഭവം നടന്നത് ഗാസിയാബാദിനു സമീപം സഹിബാബാദിലാണ് , രാവിലെ സാധനങ്ങള്‍ വാങ്ങാന്‍ പോയ മകന്‍ ഒരൃ യുവതിയെയും കൂട്ടി വീട്ടിലെത്തിയെതന്ന് കാണിച്ച്‌ യുവാവിന്റെ അമ്മയാണ് പോലീസിന് പരാതി നല്‍കിയത്, സാധനങ്ങള്‍ വാങ്ങാനാണ് മകനെ അയച്ചതെന്നും ഭാര്യയെയും കൂട്ടി വന്ന അവന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും അവർ വ്യക്തമാക്കി.

എന്നാൽ ഇപ്പോഴല്ല, രണ്ടു മാസം മുന്‍പ് ഹര്‍ദ്വാറിലെ ആര്യ സമാജം മന്ദിറില്‍ വച്ചാണ് ഇവര്‍ വിവാഹിതരായതെന്നും സാക്ഷികളില്ലാത്തതിനാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു,, എന്നാല്‍ ലോക്ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകുമെന്നതിനാല്‍ ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചുവെന്ന് വരന്‍ ഗുഡ്ഡു (26) പറഞ്ഞു.

കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണിനെ തുടര്‍ന്ന് ഭാര്യ സവിതയോട് ഡല്‍ഹിയിലെ വാടക വീട്ടില്‍ നിന്നും ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടിരുന്നു, ഇതോടെയാണ് ഭാര്യയെ കൂട്ടിക്കൊണ്ടുവരാന്‍ ഗുഡ്ഡു തീരുമാനിച്ചത്, നവദമ്പതികളെ അമ്മ വീട്ടില്‍ കയറ്റാതെ വന്നതോടെ ഡല്‍ഹിയിലെ വീട്ടുടമയോട് ഇവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ പോലീസും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button