ന്യൂഡല്‍ഹി : സൈനികരുടെ ഭാര്യമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. മാറിയ സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് ഇന്ത്യന്‍ സേന സൈനികരുടെ ഭാര്യമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനുള്ള പദ്ധതി തയ്യാറാക്കിയത്. അതേസമയം, ജവാന്മാരുടെ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തുവന്നു.
read also : കോവിഡ് പ്രതിരോധം : വിരമിച്ച ജീവനക്കാർക്ക് അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമനം
‘സൈന്യത്തിലെ താഴ്ന്ന റാങ്കുകളിലുള്ള ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ക്ക് അവരുടെ ഭര്ത്താക്കന്മാര് ഉയര്‍ന്ന പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതനുസരിച്ച്, ഉയര്‍ന്ന പദവികളിലുള്ള ഓഫീസര്‍മാരുടെ ഭാര്യമാരുടെ നിലവാരത്തിലേക്ക് ഉയരാനായി പരിശീലനം നല്‍കുന്നതിനെ ന്യായീകരിക്കാനാകില്ല. അതിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാന ആരേപണം
Post Your Comments