ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്ഥാന്‍. പ്രകോപനമില്ലാതെ ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്ഥാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തില്‍, കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും പാക് ഭരണകൂടം അറിയിച്ചു.
നിയന്ത്രണ രേഖയില്‍ പാക് സൈന്യം നിരന്തരമായി ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയത്.രാഖ്ചിക്രി പ്രദേശത്തെ വര്‍ക്കിംഗ് ബൗണ്ടറിയിലാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. സംഭവത്തില്‍ പാകിസ്താന്‍ പ്രതിഷേധവും അറിയിച്ചിട്ടുണ്ട്. 2003 ലെ വെടിനിര്‍ത്തല്‍ ധാരണ പ്രകാരമാണ് ഇന്ത്യന്‍ നയതന്ത്രജ്ഞനെ പാകിസ്താന്‍ വിളിപ്പിച്ചത്.
സുചിത്രയുടെ കാലുകള്‍ മുറിച്ചുമാറ്റി; കത്തിക്കാനും ശ്രമം, കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇത്
വര്‍ക്കിംഗ് ബൗണ്ടറിയില്‍ സമാധാനം ഉറപ്പുവരുത്തതാണ് 2003 ലെ വെടിനിര്‍ത്തല്‍ ധാരണ.അടുത്തിടെയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക് സൈന്യത്തിന്റെ ആക്രമണം വര്‍ധിച്ചുവരികയാണ്. പ്രധാനമായും ജനവാസ മേഖലയെ ലക്ഷ്യമിട്ടാണ് പാകിസ്താന്‍ ആക്രമണം നത്തുന്നത്. ഈ സാഹചര്യത്തിലാണ് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം തീരുമാനിച്ചത്.
Post Your Comments