Latest NewsNewsIndia

മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം; കോവിഡ് ഭീതിയിൽ വലഞ്ഞ്‍ ഉദ്ധവ് സർക്കാർ

മുംബൈ: മഹാരാഷ്ട്രയിൽ ദിനം പ്രതി കോവിഡ് കേസുകളും, മരണവും ഉയരുകയാണ്. ലോക്ഡൗണിൽ ഭക്ഷ്യവിതരണം നടത്തിയിരുന്ന മുംബൈ കോർപറേഷൻ ജീവനക്കാരൻ ഉൾപ്പെടെ ഇന്നലെ സംസ്ഥാനത്ത് കോവിഡ് മരണം 32 ആയി. രോഗികൾ 9,915. മരണം 432 ആയി. രോഗികളുടെ എണ്ണം 6,644 കവിഞ്ഞ മുംബൈയിൽ മരണം 270 ആയി.

ബൈക്കുള സെൻട്രൽ റെയിൽവേ ആശുപത്രിയിൽ 2 മെയില്‍ നഴ്സുമാർക്കു കൂടി കോവിഡ് കണ്ടെത്തിയതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സുമാർ 132 ആയി. ധാരാവിയിൽ രോഗികൾ 344 ആയി.

ഹൗസ് കീപ്പിങ് വിഭാഗത്തിലെ 4 ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നു സംസ്ഥാന സെക്രട്ടേറിയറ്റ് മന്ദിരം ഇന്നും അടച്ചിടും. ഇവിടെ അണുനശീകരണം തുടരുന്നു. രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചുകൊണ്ടുവരാന്‍ മഹാരാഷ്ട്രയിൽ നിന്ന് 70 ബസുകള്‍ പുറപ്പെട്ടു. ഓരോ ഉപയോഗത്തിനു ശേഷവും എടിഎമ്മുകൾ അണുമുക്തമാക്കണമെന്നു ബാങ്കുകൾക്കു കർശന നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button