മസ്‌ക്കറ്റ് : ഒമാനിൽ ഒരാൾ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. 33 വയസുള്ള ഒമാൻ സ്വദേശിനിയാണ് മരിച്ചതെന്നും, ഇതോടെ ഒമാനിൽ കോവിഡ് മരണസംഖ്യ 11 ആയെന്നും ആരോഗ്യ മന്ത്രാലയം വാർത്തകുറിപ്പിലൂടെ അറിയിച്ചു. 74 പേർക്ക് കൂടി പുതുതായി രോഗം ബാധിച്ചു. ഇതിൽ 35 പേർ വിദേശികളും 39 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2348ലെത്തി. 495 പേർ ഇതിനോടകം രോഗ വിമുക്തി നേടിയെന്നും വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു.
യുഎഇയിൽ 11 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 549 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 101ഉം, രോഗബാധിതരുടെ എണ്ണം 11,932ഉം ആയി ഉയർന്നു. ഇന്നലെ 148 പേർ രോഗമുക്തി നേടിയതോടെ ഇതുവരെ 2329 പേർ രോഗം മാറി ആശുപത്രി വിട്ടു.
Post Your Comments