KeralaLatest NewsNews

കോവിഡ്  പ്രതിരോധം : വിരമിച്ച ജീവനക്കാർക്ക് അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമനം

തിരുവനന്തപുരം : സംസ്ഥാനത്ത് 2020 ഏപ്രിൽ 30ന് വിരമിച്ച കോവിഡ്-19 ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്ന ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും ജീവനക്കാരുടെ സേവനം തുടർന്നും ലഭ്യമാക്കാൻ അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. വിരമിക്കൽ മൂലമുണ്ടായ ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നതുവരേയോ അല്ലെങ്കിൽ പരമാവധി 2 മാസ കാലയളവിലേക്കോയാണ് (ജൂൺ 30 വരെ) അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമനം നൽകുകയെന്നും മന്ത്രി വ്യക്തമാക്കി.

Also read : കോവിഡ് 19 പ്രതിരോധം : നിയന്ത്രണങ്ങൾ അയഞ്ഞാൽ സ്ഥിതി മാറിപോകാനിടയുണ്ട്, ജാഗ്രത വേണം : മുഖ്യമന്ത്രി

കോവിഡ്-19നെ ഫലപ്രദമായി പ്രിരോധിക്കാൻ സംസ്ഥാനത്തും ആരോഗ്യ മേഖലയിലും വലിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്. വീടുകളിൽ നിരിക്ഷണത്തിൽ കഴിയുന്ന വ്യക്തികൾക്കും ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്കും തടസം കൂടാതെ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. മാർച്ച് 31 വിരമിച്ച ജീവനക്കാർക്ക് ജൂൺ 30 വരെ അഡ്ഹോക്ക് വ്യവസ്ഥയിൽ ജോലി ചെയ്യാൻ അനുമതി നൽകിയിരുന്നു. എന്നാൽ കോവിഡ്-19 മഹാമാരിയെത്തുടർന്നുള്ള പ്രതിരോധ-ചികിത്സാ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്ന അവസ്ഥയാണ് ഉള്ളത്. അതിനാലാണ് ഏപ്രിൽ 30ന് വിരമിച്ച കോവിഡ്-19 ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്ന ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനായി അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുന്നതിന് വീണ്ടും അനുമതി നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button