നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് പകർച്ചവ്യാധിയുടെ മറവില്‍ താന്‍ രണ്ടാമതും പ്രസിഡന്റാകാതിരിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നതെന്ന് റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. പകർച്ചവ്യാധിയെക്കുറിച്ച് ചൈന ലോകത്തെ എത്രയും വേഗം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോവിഡിനെ പ്രതിരോധിക്കാന്‍ ട്രംപ് ഫലപ്രദമായ നടപടികള്‍ ചെയ്തില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബിഡൻ നവംബറിലെ തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന് ബീജിംഗ് ആഗ്രഹിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. കണക്കുകള്‍ അനുസരിച്ച് ജോ വിജയിക്കുമെന്നാണ് പ്രവചനം. എന്നാല്‍ ഈ കണക്കുകളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. “ഈ രാജ്യത്തെ ആളുകൾ മിടുക്കരാണെന്ന് ഞാൻ വിശ്വസിക്കുന്നു. കഴിവില്ലാത്ത ഒരാളെ അവര്‍ തങ്ങളുടെ പ്രസിഡന്റായി തെരഞ്ഞെടുക്കില്ലെന്നും അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
Post Your Comments