ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന് എതിരെയുള്ള പോരാട്ടം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ആണ് ഇക്കാര്യം പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. ഇന്ത്യയിലെ നിലവിലെ രോഗവിമുക്തി നിരക്ക് 25.19 ശതമാനം ആണെന്നും ഇത് പുരോഗതിയെ സൂചിപ്പിക്കുന്നുവെന്നുമാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്.
അതേസമയം, ലോക്ക്ഡൗണ്‍ മൂലം ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉണ്ടായ പ്രതിസന്ധികള്‍ക്കും കേന്ദ്രം പരിഹാരം കണ്ടു. വിനോദസഞ്ചാരികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് നീങ്ങാനുള്ള അനുമതിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്നത്.എന്നാല്‍ ഇവരെ കൊണ്ടുപോകുന്ന ബസുകളും മറ്റ് വാഹനങ്ങളും അണുവിമുക്തമാക്കണമെന്നും സാമൂഹിക അകലം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇവര്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments