Latest NewsNewsIndia

ലോക്ക് ഡൗൺ പിൻവലിക്കാം പക്ഷെ കൊവിഡിനുള്ള വാക്സിൻ ആദ്യം വരണം; മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്

അ​ഗർത്തല; ഇനി കൊവിഡ് വൈറസിനെതിരെയുള്ള വാക്സിന്‍ കണ്ടെത്തിയതിന് ശേഷം മാത്രമേ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കുകയുള്ളൂവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്, അതുവരെ ലോക്ക്ഡൗണ്‍ ഏതെങ്കിലും രൂപത്തില്‍ സംസ്ഥാനത്ത് തുടരുമെന്നും ബിപ്ലബ് ദേബ് പറഞ്ഞു.

എന്നാൽ, കഴിഞ്ഞ ദിവസം ചേർന്ന ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്, വാക്സിന്‍ കണ്ടെത്തുന്നതു വരെ ഭാഗിക ലോക്ക്ഡൗണ്‍ തുടരാനുള്ള നിര്‍ദേശത്തിന് പ്രതിപക്ഷ കക്ഷികളും പിന്തുണയറിയിച്ചതായി റിപ്പോര്‍ട്ടുകൾ പുറത്ത്.

കൊവിഡ് പകരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊവിഡിനെതിരെയുള്ള ഒരേയൊരു പോംവഴിയാണ് ലോക്ക്ഡൗണ്‍,, ഘട്ടം ഘട്ടമായി ലോക്ക്ഡൗണില്‍ നിന്ന് പുറത്ത് കടക്കുന്നതിലേക്ക് കുറേ ദൂരമുണ്ട്,, അന്തര്‍ സംസ്ഥാന ബസ്, ട്രെയിന്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ഇപ്പോള്‍ പ്രായോഗികമല്ല, അതിനാല്‍, ലോക്ക്ഡൗണ്‍ തുടരണം, ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നത് അത്ര എളുപ്പമല്ല. ജനങ്ങള്‍ ലോക്ക്ഡൗണിനെ ജീവിതത്തിന്റെ ഭാഗമായി കാണണമെന്നും ബിപ്ലബ് ദേബ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button