ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക. ഇന്ത്യയ്ക്ക് മൂന്ന് മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ദ് യുഎസ്ഏജന്സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്മെന്റ (യുഎസ്എഐഡി) ആണ് അറിയിച്ചത്. ഇന്ത്യക്ക് 2.9 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് കോവിഡ് 19നെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സഹായിക്കുന്നതിനായുള്ള അധിക ധനസഹായമെന്ന് യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ വ്യക്തമാക്കി.
Post Your Comments