ജലന്ധർ; ഗുരുദ്വാരയിൽ നിന്ന് പഞ്ചാബിലേക്ക് മടങ്ങിയെത്തിയവർക്ക് കോവിഡ്, മഹാരാഷ്ട്രയിലെ ഗുരുദ്വാരയില്‍ നിന്ന് പഞ്ചാബില്‍ തിരികെ എത്തിയ 10 തീര്‍ത്ഥാടകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു, മഹാരാഷ്ട്രയിലെ നന്ദത് സാഹിബ് ഗുരുദ്വാരയില്‍ കുടുങ്ങിയ തീര്‍ത്ഥാടകര്‍ വിവിധ മാര്‍ഗങ്ങളിലൂടെയാണ് പഞ്ചാബില്‍ തിരിച്ചെത്തിയത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 25 ടെംപോ ട്രാവലറില്‍ പഞ്ചാബിലെത്തിയ ഹോഷിയാര്‍പൂര്‍ സ്വദേശിയായ 48കാരന് ശനിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്, നാലായിരത്തിലധികം തീര്‍ത്ഥാടകരാണ് മഹാരാഷ്ട്രയിലെ നന്ദേതില്‍ കുടുങ്ങി കിടക്കുന്നതെന്നാണ് വിവരം, വിവിധ സംസ്ഥാനങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപനത്തിന് ഒരു കാരണമായ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിന് സമാനമായ സാഹചര്യമാണോ മഹാരാഷ്ട്രയിലെ നന്ദേത് സാഹിബില്‍ ഉള്ളതെന്ന സംശയമാണ് ഇപ്പോള്‍ ആരോഗ്യ വിദഗ്ദരില്‍ ഉളവായിരിക്കുന്നത്.
ഇത്തരത്തിൽ മഹാരാഷ്ട്രയിലെ നന്ദേതില്‍ നിന്ന് സ്വകാര്യ വാഹനങ്ങളില്‍ മടങ്ങിയെത്തിയ ഏഴ് തീര്‍ത്ഥാടര്‍ക്കും ഇതിനോടകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്,, പഞ്ചാബ് സര്‍ക്കാര്‍ ഒരുക്കിയ ബസിലും തീര്‍ത്ഥാടകര്‍ സഞ്ചരിച്ചതായാണ് വിവരം,, മൂന്ന് ബാച്ചായി പഞ്ചാബ് സര്‍ക്കാര്‍ തീര്‍ത്ഥാടകര്‍ക്കായി ബസുകള്‍ ഒരുക്കിയിരുന്നു,, ഞായറാഴ്ച മുതലാണ് സര്‍ക്കാര്‍ ബസുകള്‍ ഒരുക്കിയത്, തീര്‍ത്ഥാടകരുടെ അവസാന ബാച്ചില്‍ 2850 തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് പഞ്ചാബ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഡോ. അമര്‍പാല്‍ സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഗരുദ്വാരയിൽ നിന്ന് തിരികെയെത്തിയ ആളുകളെ ട്രാക്ക് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു,, സിഖ് മത വിശ്വാസികളുടെ സുപ്രധാന തീര്‍ത്ഥാടക ഇടങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ നന്ദേത് സാഹിബ്,, ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ഇവിടെ കുടുങ്ങിയത്.
Post Your Comments