ലണ്ടന്‍: ലോകം മുഴുവന്‍ കോവിഡ് വ്യാപിച്ചതോടെ ഉണ്ടായ ലോക്ക് ഡൗണില്‍ പല മേഖലകളും സാമ്പത്തക പ്രതിസന്ധി നേരിടുകയാണ്. അതുകൊണ്ടു തന്നെ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് വിവിധ സെക്ടറുകളിലെ തൊഴിലാളികള്‍. ഇപ്പോള്‍ ഐഎജി പുറത്തുവിട്ട അറിയിപ്പ് പ്രകാരം കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം 12000 ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ നിര്‍ബന്ധിതരാകുകയാണ് ബ്രിട്ടീഷ് എയര്‍വെയ്സ്.
4500 പൈലറ്റുമാരും 1600 ക്യാബിന് ക്രൂവുമടക്കം 23000 പേരാണ് ബ്രിട്ടീഷ് എയര്‍വെയ്സില്‍ ജീവനക്കാരായി ഉള്ളത്. ഐഎജിയുടെ ഈ നീക്കത്തോട് ‘വിനാശകരം’ എന്നാണ് പൈലറ്റുമാരുടെ സംഘടനയായ ബാല്‍പ പ്രതികരിച്ചത്. ബ്രിട്ടീഷ് എയര്‍വെയ്സ് കൂടാതെ സ്പാനിഷ് എയര്‍ലൈനിന്റെയും അയര്‍ലന്റിലെ എയര്‍ ലിങ്കസിന്റെയും ഉടമകളാണ് ഐഎജി. ആകാശയാത്ര പഴയ രീതികളിലേക്ക് തിരിച്ചുവരാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് ഐഎജിയുടെ കണക്കുകൂട്ടല്‍.
Post Your Comments