ലണ്ടന്‍: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലേക്കുള്ള എല്ലാ സർവീസുകളും ഒരാഴ്ചത്തേക്ക് റദ്ദാക്കി ബ്രിട്ടീഷ് എയര്‍വെയ്സ്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് കെയ്റോയിലേക്കു പുറപ്പെടാനെത്തിയ യാത്രക്കാരോട് സുരക്ഷാ കാരണങ്ങളാൽ സർവീസ് റദ്ദാക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കുകയായിരുന്നു. ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളുടേയും സുരക്ഷ തങ്ങള്‍ അവലോകനം ചെയ്യുകയാണ്. യാത്രക്കാരുടേയും ജീവനക്കാരുടേയും ക്ഷേമവും സുരക്ഷയുമാണ് തങ്ങളുടെ എല്ലായ്പ്പോഴത്തേയും മുന്‍ഗണന. സുരക്ഷിതമല്ലെങ്കില്‍ ഒരിക്കലും ഒരു വിമാനം പ്രവര്ത്തിപ്പിക്കുകയില്ലെന്നും ബിഎ വക്താവ് അറിയിച്ചു.
Post Your Comments