ബീജിങ്: കോവിഡ് 19 കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുമായി വൈറസ് ബാധ പൊട്ടിപുറപ്പെട്ട ചൈനയിലെ ശാസ്ത്രജ്ഞര്‍. കോവിഡ് ബാധ ഉണ്ടാക്കുന്ന സാര്‍സ് കോവ്-2 എന്ന വൈറസിനെ പ്രതിരോധിക്കുന്നത് എളുപ്പമല്ലെന്നും ഇത് ഒരു ഫ്‌ലൂ പോലെ എല്ലാ വര്‍ഷവും നിശ്ചിത ഇടവേളകളില്‍ ഈ രോഗം വരാന്‍ സാധ്യതയുണ്ടെന്നും ചൈനയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. മനുഷ്യ ശരീരത്തില്‍ വളരെയധികം കാലം നിലനില്‍ക്കുന്ന പകര്‍ച്ചവ്യാധിയാണ് കൊറോണയെന്നാണ് ചൈനയിലെ പാത്തോജന്‍ ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ജിന്‍ കി പറയുന്നത്.
ശൈത്യകാലത്ത് കൊറോണ വൈറസ് കൂടുതല്‍ അപകടകാരിയാകുമെന്നാണ് യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷസ് ഡിസീസ് ഡയറക്ടര്‍ അന്തോണി ഫോസി അടക്കം നിരവധി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. വലിയ തോതില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പാക്കാത്തവരില്‍ നിന്നാണ് 44 ശതമാനം രോഗവും പകരുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. രോഗം ബാധിച്ച ആദ്യആഴ്ചയിലാണ് കോവിഡ് രോഗം പകരാനുള്ള സാധ്യത കൂടുതല്‍. രോഗലക്ഷണങ്ങളില്ലാത്തവരും ചെറിയ ലക്ഷണങ്ങളുള്ളവരുമായ വാഹകര്‍ രോഗം പകര്‍ത്തുന്നതും കൂടിയ തോതിലുള്ള വൈറസ് വ്യാപനവും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
സാര്‍സ്- കോവ് വൈറസ് നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയും പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയുമാണ് ചെയ്യുന്നത്. രോഗം ബാധിക്കുമ്പോള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ആണ് ശ്വാസകോശത്തില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക് രോഗം ബാധിക്കുന്നത്. കൂടാതെ രോഗി സംസാരിക്കുമ്പോഴും പാട്ട് പാടുമ്പോള്‍ പോലും രോഗം പകരുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.
Post Your Comments