Latest NewsIndiaNews

പ്രണയബന്ധത്തിന്റെ പേരില്‍ പത്തൊമ്പതുകാരിയെ അമ്മയും അമ്മാവനും മറ്റ് മൂന്നു പേരും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി

പ്രണയബന്ധത്തിന്റെ പേരില്‍ പത്തൊമ്പതുകാരിയെ വീട്ടുകാര്‍ കൊന്ന്കുഴിച്ചുമൂടി. പഞ്ചാബിലെ ഹോഷിയാര്‍പൂരിലായിരുന്നു സംഭവം. കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും അമ്മാവനുമടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിക്കും കാമുകനും എതിരെ കഴിഞ്ഞ ഏപ്രില്‍ 22നായിരുന്നു കുട്ടിയുടെ അമ്മ ബല്‍വിന്ദര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കാമുകനെ പൊലീസ് ചോദ്യം ചെയ്തതിലൂടെ സംഭവ ദിവസം റെയില്‍വെ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ വീട്ടുകാര്‍ തിരികെ കൊണ്ടുപോയതായി വ്യക്തമായി.

തുടര്‍ന്ന് വീട്ടുകാരെ ചോദ്യം ചെയ്തതോടെ കൊലപാതക കഥ പുറത്തുവന്നു. പ്രണയ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നെന്നും റെയില്‍വെ സ്റ്റേഷനില്‍ നിന്നും തിരികെ കൊണ്ടുവന്ന പെണ്‍കുട്ടിയെ രാത്രി അമ്മ ബല്‍വീന്ദര്‍ ബലമായി ഉറക്ക ഗുളിക നല്‍കിയ ശേഷം കുട്ടിയുടെ അമ്മാവനും മറ്റ് മൂന്നു പേരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.

shortlink

Post Your Comments


Back to top button