തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി കൈകലാക്കാനുള്ള സർക്കാർ നീക്കത്തെ തടയുക എന്ന ആവശ്യവുമായി എൻജിഒ സംഘ് ഗവർണർക്ക് നിവേദനം നൽകി
ആരോഗ്യ പ്രവർത്തകർ , പോലീസ്, കോവിസ് പ്രതിരോധ ജീവനക്കാർ എന്നിവരുടെ ശമ്പളം പിടിക്കരുത് . ഹൈക്കോടതിവിധിയെ അട്ടിമറിക്കാനുള്ള സർക്കാർ നീക്കം തടയുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം ഗവർണർക്ക് നൽകി.
എൻ .ജി .ഓ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ടി എൻ രമേശ്, ദേശീയ ഉപാദ്ധ്യക്ഷൻ P സുനിൽകുമാർ, എന്നിവർ ചേർന്ന് നിവേദനം നൽകി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
Post Your Comments