KeralaLatest NewsNews

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലുമാണ് മാസ്‌ക് നിർബന്ധമാക്കിയത്. നിര്‍ദ്ദേശം ലംഘിച്ചാൽ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് പെറ്റിക്കേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് പിഴയായി ചുമത്തുക. വീണ്ടും കുറ്റം ആവർത്തിച്ചാൽ 5000 രൂപ പിഴയായി ചുമത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

Read also: കൊറോണ വൈറസ് ബാധിക്കാൻ സാധ്യതയുളള ശരീര ഭാഗങ്ങൾ കണ്ടെത്തി; കോവിഡിനെതിരായ പോരാട്ടത്തിന് സഹായകരമാകുമെന്ന് പ്രതീക്ഷ

സംസ്ഥാന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം മാസ്ക് നൽകാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അറിയിച്ചിരുന്നു. വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ രണ്ടാം ​​ഘട്ടം തുപ്പലേ തോറ്റു പോകും എന്ന പേരിൽ ആരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button